ജിദ്ദ: ലുലു ഗ്രൂപ്പിെൻറ സൗദിയിലെ 11ാമത് ഹൈപ്പർമാർക്കറ്റ് ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചു. മർവ അൽഹറമൈൻ റോഡിലെ പുതിയ ശാഖ സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഡെപ്യൂട്ടി ഗവർണർ ഇബ്രാഹിം സാലിഹ് അൽസുവൈലാണ് ഉദ്ഘാടനം ചെയ്തത്.സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിഷൻ 2030 ന് അനുസൃതമായാണ് റീട്ടെയിൽ രംഗത്ത് ലുലു ഗ്രൂപ്പ് മുന്നേറുന്നതെന്ന് ഉദ്ഘാടന ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. സൗദി ഭരണകൂടത്തിെൻറ നിക്ഷേപക സൗഹൃദ നയങ്ങൾ ഗ്രൂപ്പിെൻറ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന് സഹായകരമാണ്. രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിക്ക് വേണ്ടി തങ്ങളുടേതായ സംഭാവനകൾ നൽകാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കും സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 20 ആകും. ഇതിൽ ആറെണ്ണം 2018 ൽ തന്നെ പ്രവർത്തനമാരംഭിക്കും. റിയാദിൽ രണ്ടും തബൂക്ക്, ദമ്മാം എന്നിവിടങ്ങളിൽ ഓരോന്നും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വരും വർഷങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കൂടുതൽ മുതൽ മുടക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇതുവരെയായി 800 ദശലക്ഷം റിയാലാണ് ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. 2019 ൽ 500 ദശലക്ഷം റിയാൽ കൂടി നിക്ഷേപിക്കും. അതോടെ സൗദിയിലെ മൊത്തം നിക്ഷേപം 1.3 ശതകോടി റിയാലാകും. 2,400 സ്വദേശികൾ ഇപ്പോൾ ലുലു ഗ്രൂപ്പിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്നു. ഇതിൽ 1,100 പേർ വനിതകളാണ്. 2020 ആകുമ്പോൾ 5,000 സൗദി പൗരന്മാർക്കും 2024 ൽ 10,000 പൗരന്മാർക്കും ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്. ^എം.എ യൂസഫലി കൂട്ടിച്ചേർത്തു.2,50,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ശാഖ ഒരുക്കിയിട്ടുള്ളത്. ഗ്രൂപ്പിെൻറ 142മത് ഹൈപ്പർമാർക്കറ്റും ജിദ്ദയിലെ രണ്ടാമത്തേതുമാണ്. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് എകസിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്റഫ് അലി, സി.ഇ.ഒ, സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.