നഴ്‌സുമാർക്ക് ആദരവുമായി ലുലു; സൗദിയിലെ ഔട്ട്‌ലെറ്റുകളിൽ ഇന്ന്​ വൻ വിലക്കിഴിവ്

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നിസ്തുലമായ സേവനങ്ങളെ മുൻനിർത്തി ‘നിങ്ങൾ കൈയടികളേക്കാൾ കൂടുതൽ അർഹിക്കുന്നു’ എന്ന പ്രമേയത്തിലാണ് ലുലു വിപുലമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച (മെയ് 12) സൗദി അറേബ്യയിലുടനീളമുള്ള ലുലു ഔട്ട്‌ലെറ്റുകളിൽ നഴ്‌സുമാർക്ക് പ്രത്യേക ഡിസ്‌കൗണ്ടുകൾ ലഭ്യമാകും. നഴ്‌സുമാർക്ക് തങ്ങളുടെ ഔദ്യോഗിക സ്​റ്റാഫ് ഐഡി കാർഡ് ഹാജരാക്കി ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് വിലക്കിഴിവ് നൽകുന്നത്.

കൂടാതെ പഴങ്ങൾ, പച്ചക്കറികൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ, ലഗേജുകൾ, സൂപ്പർമാർക്കറ്റ് ഇനങ്ങൾ, ഗൃഹോപകരണങ്ങൾ, ഹോം ഫർണിഷിങ്​ തുടങ്ങിയ വിഭാഗങ്ങളിൽ 10 ശതമാനം ഇളവും ലഭിക്കും. ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും മറ്റേതെങ്കിലും പ്രൊമോഷനുകൾക്കൊപ്പം ഇത് കൂട്ടിചേർക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. സമൂഹത്തി​െൻറ ജീവൻ സംരക്ഷിക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന നഴ്‌സുമാരുടെ ദിനം കൂടുതൽ സവിശേഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഈ സ്നേഹോപഹാരം ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Lulu Honors Nurses; Major Discounts Today Across Saudi Outlets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.