ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഡോ. സുഹൈൽ അജാസ് ഖാനെ സന്ദർശിച്ചപ്പോൾ
റിയാദ്: ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഡോ. സുഹൈൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ - സൗദി വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ ഉൽപന്നങ്ങള് സൗദി വിപണയില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഗ്രൂപ് നടത്തുന്ന നിർണായക പങ്ക് മുന്‍നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച.
വ്യപാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലുള്ള ഇരു രാജ്യങ്ങളുടെയും സഹകരണവും ഊർജിതമാക്കും. റീട്ടെയ്ല്‍ മേഖല, ഭക്ഷ്യസുരക്ഷ പദ്ധതികള്‍ അടക്കം സഹകരണം ശക്തിപ്പെടുത്തേണ്ട വിഷയങ്ങളും, ഇന്ത്യയും സൗദിയും കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കേണ്ടതിന്റെ അവശ്യകതയും കൂടിക്കാഴ്ചയിൽ ഇരുവരും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.