റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങളും മികച്ച സൗകര്യങ്ങളും ഉറപ്പുവരുത്താൻ ലുലു ഗ്രൂപ്പ് വിപുലമായ പദ്ധതികൾ ഒരുക്കി. സൗദി ഭരണകൂടത്തിെൻറ വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ സംവിധാനങ്ങളുമായും കൈകോർത്താണ് ലുലു ഗ്രൂപ്പ് ഈ കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തീർത്ഥാടകരുടെ പുണ്യയാത്രയുടെ ഓരോ ഘട്ടത്തിലും പരമാവധി സൗകര്യവും പരിചരണവും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
ഇതിെൻറ ഭാഗമായി സൗദി എക്സ്പോർട്സിെൻറ കീഴിലുള്ള ‘സൗദി മെയ്ഡ്’ പ്രോഗ്രാമുമായും മറ്റ് പങ്കാളികളുമായും സഹകരിച്ച് ഒരു ലക്ഷത്തിലധികം ഭക്ഷണപ്പൊതികളാണ് തീർത്ഥാടകർക്കായി ഇതിനകം വിതരണം ചെയ്തത്. കൂടാതെ, പുണ്യഭൂമിയിലെ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 10 ലുലു സ്റ്റോറുകളിലൂടെ ലക്ഷക്കണക്കിന് തീർത്ഥാടകർക്കാണ് ആവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നത്.
നേരിട്ടുള്ള വിപണനത്തിന് പുറമെ, പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ഹംഗർസ്റ്റേഷനുമായി സഹകരിച്ച് തീർത്ഥാടകർക്ക് താമസസ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ അതിവേഗത്തിൽ ഓൺലൈനായി സാധനങ്ങൾ ലഭ്യമാക്കാനുള്ള സ്മാർട്ട് ഡെലിവറി സംവിധാനവും ലുലു ഒരുക്കിയിട്ടുണ്ട്. വിശുദ്ധ മണ്ണിലെത്തിയ ലക്ഷക്കണക്കിന് വരുന്ന, ദൈവത്തിെൻറ അതിഥികൾക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ തീർത്ഥാടന അനുഭവം സമ്മാനിക്കാൻ ലുലു ഗ്രൂപ്പിെൻറ ഈ കൂട്ടായ പരിശ്രമങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.