ജിദ്ദ: സൗദിയിൽ പ്രതിദിനം ശരാശരി 1120 വിദേശികൾക്ക് ജോലി നഷ്ടപ്പെടുന്നതായി ജനറൽ ഒാർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിെൻറ (ഗോസി) കണക്ക്. ജനുവരിക്കും സെപ്റ്റംബറിനുമിടയിൽ 3,02,473 വിദേശികൾക്ക് ജോലി നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്. അതേ സമയം അഞ്ച് ലക്ഷേത്താളം സൗദികൾക്കും ഇതേ കാലയളവിൽ ജോലിയില്ലാതായി എന്നും കണക്കുണ്ട്. ഇതു പ്രകാരം സൗദിയിൽ പ്രതിദിനം തൊഴിലില്ലാതാവുന്നവരുടെ ശരാശരി കണക്ക് മൂവായിരമാണ്.
എന്നാൽ സൗദി തൊഴിൽ വിപണിയിൽ വനിതകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനറൽ ഒാർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ നിലവിൽ 82.1 ലക്ഷം വിദേശ തൊഴിലാളികൾക്ക് രജിസ്ട്രേഷനുണ്ട്. കഴിഞ്ഞ വർഷം അവസാനം 85 ലക്ഷത്തിലധികമായിരുന്നു വിദേശ തൊഴിലാളികളുടെ രജിസ്ട്രേഷൻ എന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. മലയാളികൾ ഉൾപെടെ ഇന്ത്യക്കാർക്ക് വൻതോതിലാണ് സൗദിയിൽ അടുത്ത കാലത്തായി തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വദേശിവത്കരണമുൾപെടെ വലിയ മാറ്റം രാജ്യത്ത് നടക്കുന്നതിനാൽ വരും കാലങ്ങളിൽ ചരിത്രത്തിലില്ലാത്ത വിധത്തിൽ തിരിച്ചുപോക്കിന് സാധ്യയുള്ളതായി സൂചനയുണ്ട്.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.