ദമ്മാം: രാഹുലിെൻറ വയനാട്ടിലെ സ്ഥാനാർഥിത്വം സംഘ്പരിവാർ രാഷ്ട്രീയം അധികം വേരുപിടിക്കാത്ത തെക്കേ ഇന്ത്യ ൻ സംസ്ഥാനങ്ങളോട് കഴിഞ്ഞ അഞ്ച് വർഷം മോദി സർക്കാർ കാണിച്ച ചിറ്റമ്മ നയത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാെണ ന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി േലാക്സഭ തെ രഞ്ഞെടുപ്പ് കാമ്പയിനിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ഇന്ത്യ രണ ്ടല്ല ഒന്നാെണന്ന സന്ദേശമാണ് രാഹുൽ തെക്കേ ഇന്ത്യയിൽ എത്തുേമ്പാൾ ഉയരുന്നത്. കഴിഞ്ഞ കാലങ്ങളിൽ സംഘ്പരിവാർ രാഷ്ട്രീയം രാജ്യത്തെ വിഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഭരണത്തിൽ നിന്ന് ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കാനുള്ള കോൺഗ്രസിെൻറ വിശാല മനസ് കൂടിയാണ് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള വയനാട്ടിലെ മത്സരം.
നിലവിൽ ഇടതു രാഷ്ട്രീയവും സംഘി രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഡി.സി.സി പ്രസിഡൻറായ ടി. സിദ്ദീഖ് മത്സരിച്ചാൽ കുഴപ്പമില്ലാത്തിടത്ത് എ.െഎ.സി.സി പ്രസിഡൻറ് മത്സരിച്ചാൽ എന്താണ് കുഴപ്പമെന്നും ഫിറോസ് ചോദിച്ചു. അമേത്തിയിൽ വികസനമെത്തിയില്ലെന്നാണ് ഇപ്പോഴത്തെ പരാതി. പക്ഷെ അമേത്തിയിൽ രാഹുൽ കൊണ്ടുവന്ന വികസനങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ടായിരിക്കും വയനാട്ടിൽ വോട്ടുചോദിക്കുക. അഴിമതിക്കെതിരെ താൻ നടത്തിയ പോരാട്ടം ഉളുപ്പില്ലാത്തവർക്കെതിരായി പോയതുകൊണ്ടാണ് മന്ത്രി രാജിവെക്കാതിരുന്നത്. പക്ഷെ ജനാധിപത്യ വ്യവസ്ഥിതിയിൽ ഇതിനെ ജനങ്ങളുടെ മുന്നിലെത്തിക്കുക എന്ന ദൗത്യം നിർവഹിക്കാൻ കഴിഞ്ഞിട്ടുെണ്ടന്നും യു.ഡി എഫ് നൽകിയ പിന്തുണയാണ് അതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെൻറ പ്രസംഗത്തിൽ വന്ന നാക്കു പിഴയെ സോഷയൽ മീഡിയ ട്രോളിന് വിധേയമാക്കിയത് താൻ ആസ്വദിക്കുകയാണ് ചെയ്തത് എന്നദ്ദേഹം ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ആവേശകരമായി പ്രസംഗിക്കുേമ്പാൾ ഇത്തരം നാക്കുപിഴകൾ സ്വാഭാവികമാണ്. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ബാലിശമായ വാദങ്ങൾ ഉയർത്തി ന്യായീകരിക്കാൻ നിൽക്കാതെ തിരുത്തുകയും അംഗീകരിക്കുകയുമാണ് ചെയ്തത്. എന്നിട്ടും തൃപ്തി വരാത്തവർ രാഷ്ട്രീയ മൂല്യങ്ങളിൽ വിശ്വാസിക്കാത്തവരാണ്. ജയം ആവർത്തിക്കപ്പെടുമെന്ന് വിറളിപിടിച്ച ആരോ മെനഞ്ഞെടുത്ത വ്യാജ ആരോപണം മാത്രമാണ് എം.കെ രാഘവനെതിരെ ഉയർന്നിട്ടുള്ളത്. രണ്ട് പ്രാവശ്യവും സി.പി.എംകാരുടെ വോട്ട് കൂടി നേടികൊണ്ടാണ് രാഘവൻ കോഴിക്കോട്ട് വിജയിച്ചത്. ഇത്തരം ആരോപണങ്ങൾ അദ്ദേഹത്തിെൻറ വിജയത്തെ തടയിടുകയില്ലെന്നും ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ നടത്തിയ കൂട്ടക്കൊലയായിരുന്നു പ്രളയകാലത്ത് കേരളത്തിൽ സംഭവിച്ചത്. ബോധമുള്ളവരെ വേണം മന്ത്രിമാരാക്കാൻ.
ജനങ്ങളെ അസഭ്യം പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നത്. എത്രയൊക്കെ നിഷേധിച്ചാലും ഇൗ കൊലപാതകത്തിെൻറ പപക്കറ കഴുകി കളയാൻ ഇടതു സർക്കാരിനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഇന്ത്യയിൽ പുതിയൊരു രാഷ്ട്രീയ സംസ്കാരം ഉയർത്തുകയാണ്. വെറുപ്പിേൻറതും വിദ്വേഷത്തിേൻറതുമല്ല. സ്നേഹത്തിേൻറയും സഹനത്തിേൻറയും കൂട്ടിപ്പിടിക്കലിേൻറതുമാണ്. ഇനിയും ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണോ എന്ന ചോദ്യമാണ് ഇൗ തെരഞ്ഞെടുപ്പ് ഉയർത്തുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയപ്പോഴാണ് ഇടതും ബി.ജെ.പിയും ഒന്നാണന്ന് മനസിലായതെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ‘പ്രതീക്ഷ 2019’ എന്ന പേരിൽ നടന്ന പരിപാടി ഉദ്ഘാനം ചെയ്ത അദ്ദേഹം മണിക്കുറുകൾ നീണ്ട സൗദി സന്ദർശനത്തിനുശേഷം നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.