ജിദ്ദ: ജിദ്ദ യു.ഡി.ഫ് കോഴിക്കോട് ജില്ല പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സൗദി നാഷനൽ കമ്മിറ്റി കെ.എം.സി.സി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ കോഴിത്തൊടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്തു വർഷമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഫാഷിസ്റ്റ് ഗവൺമെന്റിനെ അധികാരത്തിൽ നിന്ന് പുറന്തള്ളി ഇന്ത്യയുടെ നാനാത്വത്തിലുള്ള വൈവിധ്യം കാത്തുസൂക്ഷിക്കാനും, കേന്ദ്രത്തിലെയും കേരളത്തിലെയും അഴിമതിയും ഏകാധിപത്യവും അവസാനിപ്പിക്കുന്നതിനും ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു.
സൗദി നാഷനൽ കെ.എം.സി.സി സെക്രട്ടറി നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. പി. മുസ്തഫ, ജിദ്ദ ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് റഷീദ് ബിൻസാഗർ, ജിദ്ദ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അസ്ഹബ് വർക്കല, ജിദ്ദ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് സഹീർ മങ്ങാലി, ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല ട്രഷറർ ഒ.പി.അബ്ദുൽ സലാം, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ വഹാബ്, റിയാസ് താത്തൊത്ത്, റഹീം കാക്കൂർ, കോഴിക്കോട് ജില്ല ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മജീദ് ചാലിൽ, എറണാംകുളം ജില്ല ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബാബു ജേക്കബ്, ഒ.ഐ.സി.സി ഭാരവാഹികളായ നാസർ പടന്ന, അഷ്റഫ് കുമ്മാളി തുടങ്ങിയവർ സംസാരിച്ചു. കെ. സൈതലവി, കോയമോൻ ഇരിങ്ങല്ലൂർ, ഖാലിദ് പാളയാട്ട്, ജാബിർ കുറ്റ്യാടി, ശരീഫ് പൂലേരി, അജയ് താമരശ്ശേരി, സജിഖാൻ അഷ്റഫ് പാലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട് ജില്ല കെ.എം.സി.സി സെക്രട്ടറി ഷബീർ അലി സ്വാഗതവും വൈസ് പ്രസിഡന്റ് ഷാഫി പുത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.