റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യമേഖലയിലെ ഫാർമസി ജോലികളും സ്വദേശിവത്കരിക്കു ന്നു. ഫാർമസികളിലെയും അതുമായി ബന്ധപ്പെട്ട മറ്റു ജോലികളിലും സ്വദേശിവത്കരണം നടപ്പാ ക്കാനുള്ള നടപടിക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജ്ഹി അനുമ തി നൽകി. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമായി 20ശതമാനം തസ്തികകൾ സ്വദേശിവത്കരിക്കും. ഇൗ വർഷം ജൂലൈ 22നാണ് ഇൗ നടപടി പ്രാബല്യത്തിൽ വരുക. ഒരുവർഷത്തിനു ശേഷമാണ്രണ്ടാം ഘട്ടം നടപ്പാകുക. 30 ശതമാനം കൂടി സ്വദേശിവത്കരിക്കും. അതോടെ 50 ശതമാനം പൂർത്തിയാകും. അഞ്ചിൽ കൂടുതൽ വിദേശികൾ ജീവനക്കാരായ സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കേണ്ടത്. മൊത്തം 40,000 സ്വദേശി യുവാക്കൾക്ക് ഇൗ മേഖലയിൽ തൊഴിൽ നൽകാൻ ഇതിലൂടെ സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
എന്നാൽ സൗദി ഫുഡ്സ് ആൻഡ് ഡ്രഗ്സ് അതോറിറ്റി നേരത്തേ സ്വദേശിവത്കരണം പ്രഖ്യാപിച്ച ചില തൊഴിലുകൾ തൊഴിൽ മന്ത്രാലയത്തിെൻറ സ്വദേശിവത്കരണ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽസ് മാർക്കറ്റിങ് സ്പെഷലിസ്റ്റ്, മരുന്ന് ഏജൻസികൾ, വിതരണക്കാർ, ഫാക്ടറികൾ തുടങ്ങിയ ആ തസ്തികകളിലെ സ്വദേശിവത്കരണ ചുമതല ഫുഡ്സ് ആൻഡ് ഡ്രഗ്സ് അതോറിറ്റിക്കാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യരംഗത്തെ സ്വദേശിവത്കരണം ഉർജിതമാക്കുന്നതിെൻറ ഭാഗമാണ് തൊഴിൽ മന്ത്രാലയത്തിെൻറ പുതിയ പദ്ധതി. ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി നിധി, ഫുഡ്സ് ആൻഡ് ഡ്രഗ്സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് സ്വദേശിവത്കരണം നടപ്പാക്കുക എന്നും മന്ത്രാലയം കൂട്ടിച്ചേ
ർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.