റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗത അതോറിറ്റി മേധാവിയും സൗദി െറയിൽവേ പ്രസിഡൻറുമായ ഡോ. റുമൈഹ് അല്‍റുമൈഹ്. െറൻറ് -എ-കാര്‍ മേഖലയില്‍ 45 ദിവസത്തിനകം പൂര്‍ണമായും സ്വദേശികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിക്കുന്നതിെൻറ ഭാഗമായി രാജ്യത്ത് വനിതാടാക്സിയും നിലവില്‍ വരും. എന്നാല്‍ ഈ ജോലിക്ക് വിദേശി വനിതകളെ റിക്രൂട്ട്ചെയ്യുമെന്ന വാര്‍ത്ത അതോറിറ്റി മേധാവി നിഷേധിച്ചു. സ്വദേശി വനിതകള്‍ ടാക്സി ഒാടിക്കാൻ തയാറാണെന്നിരിക്കെ വിദേശ റിക്രൂട്ടിങ്ങിനെ അവലംബിക്കില്ല. അന്താരാഷ്ട്ര നിലവാരമുള്ള ഓണ്‍ലൈന്‍ ആപ് വഴിയുള്ള ടാക്സി സര്‍വീസില്‍ സ്വദേശികള്‍ കഴിവുതെളിയിച്ചിട്ടുണ്ട്. റെൻറ് -എ-കാര്‍ മേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പെര്‍മിറ്റില്ലാത്ത സ്ഥാപനങ്ങള്‍, സ്വദേശിവത്കരണ തോത് പാലിക്കാത്തവര്‍, ഇന്‍ഷൂറന്‍സ് നിയമം നടപ്പാക്കാത്തവര്‍, താമസ മേഖലകളിൽ വാഹനങ്ങളുടെ തിരക്കുണ്ടാക്കുന്ന രീതിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവ ഇതില്‍ ചിലതാണ്. എന്നാല്‍ സ്വദേശിവത്കരണത്തിന് നിശ്ചയിച്ച മാര്‍ച്ച് 18ഓടെ (റജബ് ഒന്ന്) ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ അല്‍റുമൈഹ് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.