അലിഫ് സ്കൂളിൽ നടന്ന ലിങ്കോ ഡ്രാമ
റിയാദ്: ഇംഗ്ലീഷ് ഭാഷാപഠനത്തിെൻറ വേറിട്ട മാതൃക തീർത്ത് റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂളിൽ ലിങ്കോ ഡ്രമാറ്റിക്സ് പരിപാടി അരങ്ങേറി. ഇംഗ്ലീഷ് ഭാഷയിലെ സരസവും സരളവുമായ ആശയവിനിമയത്തിലൂടെ ഓരോ വിദ്യാർഥിയും അഭിനേതാവായി വിവിധ വേഷം, ഭാവം എന്നിവ സ്വീകരിച്ച് പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ച് ഭാഷാനൈപുണ്യം നേടാൻ സ്കൂൾ ആവിഷ്കരിച്ച നൂതന മത്സരമാണ് ലിങ്കോ ഡ്രമാറ്റിക്സ്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന മത്സരങ്ങളുടെ സമാപനം സർഗാത്മകതയുടെയും ആവിഷ്കാരത്തിെൻറയും കലാവിസ്മയമായി.
300ഓളം വിദ്യാർഥികൾ നാല് വിഭാഗങ്ങളിലായി അവതരിപ്പിച്ച ലിങ്കോ ഡ്രാമകൾ ആശയങ്ങൾ കൊണ്ടും വ്യവഹാരങ്ങളുടെ വ്യത്യസ്തത കൊണ്ടും മികച്ചവയായിരുന്നു. കിഡീസ് വിഭാഗത്തിൽ ഗ്രേഡ് 2 A, സബ്ജൂനിയർ വിഭാഗത്തിൽ 4 A, ജൂനിയർ വിഭാഗത്തിൽ ഗ്രേഡ് 5 C, സീനിയർ ഗേൾസ് വിഭാഗത്തിൽ 7 A, സീനിയർ ബോയ്സ് വിഭാഗത്തിൽ 7 F എന്നീ ക്ലാസുകൾ ഒന്നാം സ്ഥാനം നേടി.
സീനിയർ ഗേൾസ് വിഭാഗത്തിൽ ശൈമ ഇബ്ത്തിശാമും ഹനാ ഫാത്തിമയും സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അബ്ദുല്ല ഷാരിഖും മുസ്ഖാൻ ജഹാംഗീറും മികച്ച പ്രതിഭകൾക്കുള്ള സമ്മാനങ്ങൾക്കർഹരായി. മുഹമ്മദ് ആലിൻ ഫിറോസ്, നബ അഷാർ (കിഡീസ്), മുഹമ്മദ് അഫ്ഫാൻ (സബ്ജൂനിയർ), സൈറ അൻസാർ (സബ്ജൂനിയർ), മുഹമ്മദ് ഉമൈർ ജാവേദ് (സീനിയർ ബോയ്സ്), മുഹമ്മദ് നിഹാദ് ഷബീർ (സീനിയർ ബോയ്സ്) എന്നിവരാണ് മറ്റു വിജയികൾ. ഹെഡ്മിസ്ട്രസ് ഹമീദ ബാനു, ഹെഡ്മാസ്റ്റർ നൗഷാദ് മുഹമ്മദ്, കോഓഡിനേറ്റർമാരായ സുന്ദുസ് സാബിർ, അനസ് കാരയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.