റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് പതിനൊന്നര ശതകോട ി റിയാല്‍ സഹായം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് സഹായധന അഭ്യര്‍ഥനക്ക് അംഗീകാരം നല്‍കിയത്. തൊഴില്‍ മന്ത്രി അഹമദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ മേഖലയില്‍ വിദേശി ജീവനക്കാര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിവിധ സ്ഥാപനങ്ങള്‍ വന്‍തുക ലെവി ഇനത്തില്‍ അടക്കേണ്ടി വന്നിരുന്നു. പല സ്ഥാപനങ്ങളും പ്രതിസന്ധി പരിഹാരത്തിന് വാണിജ്യ നിക്ഷേപ മന്ത്രാലയവുമായി ബന്ധപ്പെട്ടു.
ഇത് സാമ്പത്തിക വികസന കാര്യ സമിതിയിലെത്തി. തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ താല്‍പര്യങ്ങളും പരിഗണിച്ച് സഹായധനം നല്‍കാനുള്ള തീരുമാനം. പതിനൊന്നര ശതകോടി റിയാലാണ് സഹായ ധനമായി സ്ഥാപനങ്ങള്‍ക്ക് നല്‍കുക. ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നത് സംബന്ധിച്ച വ്യക്തത പിന്നീടുണ്ടാകും.
തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്. സ്വകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനവും സാമ്പത്തിക പുരോഗതിയും വാഗ്ദാനം ചെയ്യുന്ന രാജാവിന്റെ തീരുമാനത്തെ വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.