പുതുക്കിയ ലെവി ഒന്നിന്​ പ്രാബല്യത്തിൽ; എട്ട് വിഭാഗത്തിന് ഇളവ്​

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ​പുതുക്കിയ ലെവി നിരക്ക്​ ജനുവരി ഒന്നിന്​ പ്രാബല്യത്തിൽ വരും. പ്രതിമാസം 400 റിയാൽ വീതമുള്ള ​െലവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചാണ്​ അടക്കേണ്ടത്​. അതിനിടെ, എട്ടു വിഭാഗങ്ങൾക്ക്​ ലെവിൽ ഇളവു നൽകിയതായി മന്ത്രാലയം വൃത്തങ്ങൾ വ്യക്​തമാക്കി. 

അഞ്ചില്‍ കുറഞ്ഞ ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ്​ ഇളവ്​ ലഭിക്കുന്ന പ്രധാന വിഭാഗം. ഒമ്പത് പേരുള്ള സ്ഥാപനത്തില്‍ സ്വദേശിയായ ഉടമ ജീവനക്കാരനായി രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ നാല് വിദേശി തൊഴിലാളികള്‍, വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്ത് കൂലിക്ക് നല്‍കുന്ന ഓഫീസിലെ ജോലിക്കാര്‍ എന്നിവർക്കും ഇളവ്​ ലഭിക്കും. 

കൂടാതെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, സ്വദേശികളുടെ ഭാര്യമാരായ വിദേശി വനിതകള്‍, സ്വദേശി സ്ത്രീകളുടെ വിദേശികളായ ഭര്‍ത്താക്കന്മാര്‍, സ്വദേശി മാതാക്കള്‍ക്ക് വിദേശിയില്‍ ജനിച്ച പൗരത്വം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, നാടുകടത്തലിൽ നിന്ന് ഇളവുലഭിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കും ​െലവി ബാധകമാവില്ല. 

വീട്ടുവേലക്കാര്‍ക്ക് ​െലവി ബാധകമാകില്ലെന്ന കാരണത്താലാണ് ഈ ആവശ്യത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് ഓഫീസ് ശാഖകള്‍ക്ക് ഇളവ് നൽകിയത്​.  ഇൗ എട്ട് വിഭാഗത്തിനല്ലാതെ ​െലവിയിൽ വേറെ ആർക്കും  ഇളവ് അനുവദിച്ചിട്ടില്ലെന്നും ഇഖാമ പുതുക്കു​േമ്പാൾ ഒരു വര്‍ഷത്തേക്കുള്ള ​െലവി മുന്‍കൂറായി അടക്കണമെന്നും അധികൃതര്‍ വിശദീകരിച്ചു.

Tags:    
News Summary - levi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.