കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ൽ.​ഡി.​എ​ഫ് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​നി​ൽ നി​ന്ന് 

ഇ​ട​തു സ​ർ​ക്കാ​ർ പ്ര​തീ​ക്ഷ​യു​ടെ തു​രു​ത്ത് –സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി

ദ​മ്മാം: പൗ​ര​ത്വം​പോ​ലും ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന വ​ർ​ത്ത​മാ​ന ഇ​ന്ത്യ​യി​ൽ പൗ​ര​ത്വ​നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ, മ​തേ​ത​ര​ത്വം പി​ന്തു​ട​രു​ന്ന എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​തീ​ക്ഷ​യു​ടെ തു​രു​ത്താ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഇ​ട​തു​മു​ന്ന​ണി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ജോ​ർ​ജ്​ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി മ​തി​ല​കം ആ​ശം​സ​യ​ർ​പ്പി​ച്ചു. അ​നി​ൽ സ്വാ​ഗ​ത​വും അ​ൻ​വ​ർ ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.