‘ലേൺ ദി ഖുർആൻ’ പാഠ്യപദ്ധതിയുടെ ആറാംഘട്ടത്തിെൻറ യാംബു ഏരിയതല പ്രകാശനം നിർവഹിച്ചപ്പോൾ
യാംബു: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ‘ലേൺ ദി ഖുർആൻ’ പാഠ്യപദ്ധതിയുടെ ആറാം ഘട്ടത്തിെൻറ യാംബു ഏരിയതല പ്രകാശനവും യാംബുവിലെ ഖുർആൻപഠന ക്ലാസിെൻറ ഉദ്ഘാടനവും നടന്നു. യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് അബ്ദുൽ മജീദ് സുഹ്രി നേതൃത്വം നൽകി. യാംബുവിലെ പ്രവാസികൾക്ക് ഖുർആൻ പഠിക്കാൻ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11ന് ടൗണിലെ ലക്കി ഹോട്ടലിന് മുൻവശത്തുള്ള ജാലിയാത്ത് ടെൻറിൽ അവസരമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 0508972030.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.