അറബ് നാടുകളുടെ സാംസ്‌കാരികോത്സവം  ‘ലയാലി ശർഖിയ’ക്ക് കൊടിയേറി 

ദമ്മാം: എട്ട് അറബ് രാഷ്‌ട്രങ്ങളുടെ കലാസംസ്​കാരികോത്സവം ‘ലയാലി ശർഖിയ’ക്ക്​ ദമ്മാമിലെ വർണാഭമായ വേദിയിൽ തിരശീലയുയർന്നു. കിഴക്കൻ പ്രവിശ്യയിൽ ആദ്യമായാണ് എട്ടോളം അറബ് രാഷ്‌ട്രങ്ങളുടെ സഹകരണത്തോടെ ഇത്തരമൊരു കലാ സാംസ്കാരിക മഹോത്സവം അരങ്ങേറുന്നത്. കിഴക്കൻ പ്രവിശ്യ നഗരസഭാ മേധാവി ഫഹദ് അൽജുബൈർ മേള ഉദ്ഘാടനം ചെയ്‌തു.

രാജ്യം കാത്തുസൂക്ഷിക്കുന്ന സാംസ്‌കാരിക, മാനവിക ഔന്നത്യത്തി​​​െൻറ ഉദാഹരണമാണ് ഇതര അറബ്​ രാഷ്‌ട്രങ്ങളെക്കൂടി അണിനിരത്തി സംഘടിപ്പിക്കുന്ന ഇത്തരം മേളകളെന്ന് സംഘാടക സമിതി തലവൻ മുഹമ്മദ് ഇബ്​ൻ അബ്​ദുൽ അസീസ് അൽസുഫ്‌യാൻ വ്യക്തമാക്കി.എട്ട് അറബ് രാഷ്‌ട്രങ്ങളിൽ നിന്നുള്ള 18 ഓളം പ്രാദേശിക നാടോടി കലാ സംഘങ്ങൾ പ​െങ്കടുക്കുന്ന 120 ഓളം വൈവിധ്യമാർന്ന സാംസ്‌കാരിക കലാപ്രകടങ്ങൾ ഉത്സവത്തിന്​ മിഴിവേകും.

ഈജിപ്‌ത്, മൊറോക്കോ, സിറിയ, ലബനാൻ, യമൻ, സുഡാൻ, ജോർഡൻ, ഫലസ്​തീൻ തുടങ്ങിയ അറബ്​^ആഫ്രിക്കൻ രാഷ്‌ട്രങ്ങളിൽ നിന്നുള്ള കാലാകാരൻമാരാണ്​ മുഖ്യമായും വേഷമിടുന്നത്​. അതാത് നാടുകളുടെ തനിമയാർന്ന സാംസ്‌കാരവും പൈതൃകവും ഭക്ഷണ രീതികളും ഹൃദ്യമായ രീതിയിൽ പങ്കുവെക്കുന്ന തരത്തിലാണ്​ പരിപാടിയുടെ​ ക്രമീകരണം. ഒാരോ ജനതയും തങ്ങളുടേതെന്ന നിലയിൽ നെ​േഞ്ചാട്​ ചേർക്കുന്ന ഗൃഹാതുര സ്​മരണകളുർത്തുന്ന പരമ്പരാഗത ജീവിത രീതിയും കലാരൂപങ്ങളും അടയാളപ്പെടുത്തുന്ന ജനകീയ ഉത്സവമാവും മേളയെന്നാണ്​ വിലയിരുത്തൽ​.

‘ലയാലി ശർഖിയ’ അഥവ ‘കിഴക്കൻ പ്രവിശ്യയിലെ രാവുകൾ’ എന്ന തലക്കെട്ടിൽ ഒരുക്കിയിരിക്കുന്ന മേളയിൽ നിരവധി സംഗീത സദസ്സുകളും നാടകങ്ങളും അരങ്ങേറും. സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ തട്ടുകടകൾ ഏറെ ആകർഷകമാണ്. വ്യത്യസ്ത അറബ് നാടുകളിൽ പ്രാദേശികമായി നിർമിക്കുന്ന പ്രത്യേക ഉൽപന്നങ്ങൾ, കരകൗശല വസ്​തുക്കൾ അണിനിരത്തിയ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ദമ്മാം കോർണിഷിലെ കിങ്‌ അബ്‌ദുല്ല പാർക്കിൽ സജ്ജീകരിച്ചിരിക്കുന്ന സംസ്​കാരികോത്സവം 12 ദിവസം നീളും. 

Tags:    
News Summary - layali sharqia, saudi, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.