ദമ്മാം: ഗ്രാൻഡ് മാർട്ട് ഹൈപ്പർ മാർക്കറ്റിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 26 മുതൽ ഫെബ്രുവരി എട്ടു വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന അതിശയിപ്പിക്കുന്ന കില്ലർ പ്രമോഷനോടുകൂടിയ ക്രേസി ബസാർ ഓഫർ പ്രത്യേകം സജ്ജമാക്കിയതായി മാനേജ്മെന്റ് അറിയിച്ചു. ക്രേസി ബസാറിൽ പ്രധാനമായി തായ്ലൻഡ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ റെഡിമെയ്ഡ് ഡ്രസുകളും കൂടാതെ ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ്, ഹോം ഡക്കോർ, ബാഗ്, ട്രോളി ബാഗ്, ചെരിപ്പുകൾ, ഷൂസുകൾ, ടോയ്സ് തുടങ്ങിയ ഉൽപന്നങ്ങളും 15 ശതമാനം മുതൽ 85 ശതമാനം വരെ വമ്പിച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഗ്രാൻഡ് മാർട്ട് പ്രമോഷന്റെ ഭാഗമായി ഫൈസൽ അമീൻ, തോമസ് ആനന്ദ്, സലീം, ഇമാൻ എന്നിവരുടെ സാന്നിധ്യത്തിൽ ക്രേസി ബസാർ ഗ്രാൻഡ് മാർട്ട് റീട്ടെയിൽ ഓപറേഷൻ ഹെഡ് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.