അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി അഞ്ച് ഹൂതി ഡ്രോണുകൾ; സൗദി തകർത്തു

ജിദ്ദ: ദക്ഷിണ സൗദിയിലെ അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഡ്രോൺ ആക്രമണങ്ങൾ. യമൻ അതിർത്തിയിൽ നിന്ന് അഞ്ച് ഡ്രോണുകളാണ് ഏറ്റവുമൊടുവിൽ വന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഡ്രോണുകളെല്ലാം സൗദി പ്രതിരോധ സംവിധാന ം തകർത്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആക്രമണസംഭവം സൗദി സഖ്യസേനവക്താവ് കേണൽ തുർക്കി അൽ മാലികി സ്ഥ ിരീകരിച്ചു. വിമാനത്താവളത്തിന് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.

അതേ സമയം എയർപോർട്ട് പ്രവർത്തനം സാധാരണപേലെ നടക്കുന്നതായി അധികൃതർ അറിയിച്ചു. ഇൗ ആഴ്ചയിലെ മൂന്നാമത്തെ ആക്രമണമാണ് അബ്ഹ വിമാനത്താവളത്തിന് നേരെ നടക്കുന്നത്. ബുധനാഴ്ച പുലർച്ചെ ഹൂതികൾ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. മിസൈൽ ആകാശത്ത്വെച്ച് തകർത്തിടുന്നതിനിടെ അവശിഷടം എയർപോർട്ടിന് മുകളിൽ വീണായിരുന്നു പരിക്ക്. വിമാനത്താവളത്തി​​െൻറ ആഗമന ഹാളിലും റൺവേയിലും മിസൈലി​​െൻറ ഭാഗങ്ങൾ തെറിച്ചുവീണിരുന്നു. ഹാൾ തകർന്ന് യാത്രക്കാരുടെ മേൽ പതിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകളാണ് അബ്ഹ വിമാനത്താവളത്തിന് നേരെ വന്നത്. ഇതും ലക്ഷ്യം കാണാൻ സൗദി അനുവദിച്ചിരുന്നില്ല.

യമൻ അതിർത്തിയിൽ നിന്ന് 180കിലോമീറ്റർ അകലെയാണ് അബ്ഹ വിമാനത്താവളം. ഒരുമാസത്തോളമായി തുടർച്ചയായ ആക്രമണങ്ങളാണ് സൗദി അതിർത്തികളിലെ ജനവാസകേന്ദ്രങ്ങളിലേക്ക് യമനിലെ വിമതസൈന്യമായ ഹൂമതികൾ നടത്തിക്കൊണ്ടിരിക്കുന്നത്. നാല് വർഷം പിന്നിടുന്ന യമൻ ആഭ്യന്തരയുദ്ധത്തയിനിടയിൽ ഇത്ര രൂക്ഷമായ ആക്രമണങ്ങൾ സൗദി അതിർത്തികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. നേരത്തെ നജ്റാൻ വിമാനത്താവളം ആക്രമണഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്നു.

Tags:    
News Summary - launch fresh attacks against Saudi Abha airport-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.