സൗദിയിൽ ലേഡീസ്​ ഒൺലി കടകളിലെ സ്വദേശിവത്​കരണം പുരോഗമിക്കുന്നു

ജിദ്ദ: ലേഡീസ്​ ഒൺലി കടകളിൽ സ്വദേശി സ്​ത്രീകളെ ജോലിക്ക്​ നിയമിക്കാനുള്ള തീരുമാനം 1,01,019 സ്​ഥാപനങ്ങൾ പാലിച്ചതായി തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയ വക്​താവ്​ ഖാലിദ്​ അബാ ഖൈൽ പറഞ്ഞു. ലേഡീസ്​ ഒൺലി കടകളിലെ സ്വദേശീവത്​കരണം മൂന്നാംഘട്ടം നടപ്പാക്കി വരികയാണ്​ ഇപ്പോൾ. 2018 മുതൽ മുതൽ വിവിധ കച്ചവട കോംപ്ലക്​സുകളിലും കടകളിലുമായി 1,11,603 പരിശോധനകൾ നടത്തിയിട്ടുണ്ട്​.

ഇതിൽ 87 ശതമാനം സ്​ഥാപനങ്ങൾ തീരുമാനം പാലിച്ചിട്ടുണ്ട്​. 10,584 സ്​ഥാപനങ്ങൾ അഥവ 13 ശതമാനം സ്​ഥാപനങ്ങൾ തീരുമാനം പാലിച്ചിട്ടില്ല. പരിശോധനക്കിടയിൽ 10,180 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്​. ഇതിൽ 5386 എണ്ണം സ്വദേശീവത്​കരവും 3485 എണ്ണം സ്​ത്രീകളുടെ ജോലി നിയമനവുമായി ബന്ധപ്പെട്ടതാണെന്നും തൊഴിൽ സാമൂഹ്യ മന്ത്രാലയ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - ladies shop-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.