അൽഖഫ്ജി: ‘കുല്ലനാ അൽഖഫ്ജി’ എന്ന പേരിൽ എല്ലാ വർഷവും നടത്താറുള്ള ഖഫ്ജിയുടെ കലാ സാംസ് കാരികോത്സവം മാറ്റിവച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രോഗ്രാം എക്സിക്യൂട്ടിവ് കമ്മിറ്റി ഇൗ തീരുമാനമെടുത്തത്. മാർച്ച് അഞ്ചു മുതൽ 16 വരെയായിരുന്നു തീരുമാനിച്ചിരുന്നത്. ഖഫ്ജിയിലെ എല്ലാ ജനങ്ങളുടെയും ഒരു സംസ്കാരികോത്സവമായ പരിപാടിക്ക് എല്ലാവിധ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. കലാപരിപാടികൾ, സർക്കസ്, അമ്യൂസ്മെൻറ് പരിപാടികൾ, കച്ചവട സ്റ്റാളുകൾ എന്നിവക്കുവേണ്ടി ഒരുക്കിയ എല്ലാ സംവിധാനങ്ങളും അതിഥികളെ കാത്തിരിക്കുകയായിരുന്നു.
മുൻ വർഷങ്ങളിൽ ഇന്ത്യൻ അംബാസഡർ പങ്കെടുക്കുകയും പരിപാടിയിൽ ഇന്ത്യൻ എംബസി പവിലിയൻ ഒരുക്കുകയും ചെയ്തിരുന്നു. പരിപാടി പൂർണമായും നിർത്തിെവക്കാൻ ബന്ധപ്പെട്ട ഗവൺമെൻറ് മേധാവികൾ ഉത്തരവിടുകയായിരുന്നു. ഉത്തരവ് വന്നതോടെ ഒരുക്കിയിരുന്ന എല്ലാ കാർണിവൽ സംവിധാനങ്ങളും പൊളിച്ചുമാറ്റി തുടങ്ങി. കാർണിവൽ സ്റ്റാളുകൾ എടുത്ത് നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് ഉൾപ്പെടെ പൊതുവിൽ വൻ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നത്. എന്നാൽ, കോവിഡ് വ്യാപനം തടയാനുള്ള ഗവൺമെൻറ് നടപടികളെയും നിയന്ത്രണങ്ങളെയും സർവാത്മനാ സ്വീകരിക്കുകയാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.