റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി റിയാദ് ചാപ്റ്റർ 11ാം വാർഷികം ഇന്ന് (വ്യാഴാഴ്ച) വിപുലമായ രീതിയിൽ ആഘോഷിക്കും. ‘ഗാല നൈറ്റ്’ എന്ന സംഗീതവിരുന്ന് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗായകരായ നിഖിൽ പ്രഭ, പ്രിയ ബൈജു എന്നിവർ പ്രവാസികൾക്കൊരു ഉത്സവവിരുന്നൊരുക്കുമെന്ന് ചെയർമാൻ റാഫി കൊയിലാണ്ടി അറിയിച്ചു.
എ.ആർ. റഹ്മാന്റെ ശബ്ദ സാമ്യത്തിൽ ഗാനങ്ങൾ ആലപിക്കുന്ന നിഖിൽ പ്രഭ മലയാളികൾക്കിടയിലും സൗത്ത് ഇന്ത്യയിലും വളരെ സ്വീകാര്യതയുള്ള ഗായകനാണ്.
ആദ്യമായാണ് അദ്ദേഹം സൗദിയിലേക്ക് വരുന്നത്. റിയാദ് ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ രാത്രി 7.30 മുതലാണ് പരിപാടി. ജി.സി.സി, യു.കെ, ഇന്ത്യ (ഡൽഹി, ബംഗളുരു, കൊയിലാണ്ടി) എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കോഴിക്കോട് കൊയിലാണ്ടി പ്രദേശത്തുള്ള ആളുകളുടെ സാമൂഹിക, സാംസ്കാരിക സംഘടനയാണ് കൊയിലാണ്ടിക്കൂട്ടം. ആഗോളതലത്തിൽ 11 ചാപ്റ്ററുകളാണുള്ളത്.
പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ചെയർമാൻ റാഫി കൊയിലാണ്ടി, പ്രസിഡന്റ് റാഷിദ് ദയ, ജനറൽ സെക്രട്ടറി നിബിൻ ഇന്ദ്രനീലം എന്നിവർ നേതൃത്വം നൽകി. പ്രഷീദ് തൈക്കൂടത്തിൽ ചെയർമാൻ), നൗഷാദ് സിറ്റി ഫ്ലവർ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപവത്കരിച്ചു.
കൊയിലാണ്ടിക്കൂട്ടത്തിന്റെ മുഖ്യ രക്ഷാധികാരികളിലൊരാളായ നിര്യാതനായ പി.വി. സഫറുല്ലയെ യോഗത്തിൽ അനുസ്മരിക്കുകയും മരണാനന്തര ആദരവ് സമർപ്പിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് റാഷിദ് ദയ യോഗത്തിൽ അറിയിച്ചു. പരിപാടിയിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണെന്ന് ജനറൽ സെക്രട്ടറി നിബിൻ ഇന്ദ്രനീലം അറിയിച്ചു. യോഗത്തിൽ ട്രഷറർ മുബാറക്ക് അലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.