സന്ദർശന വിസയിൽ സൗദിയിലെത്തിയ നാല് വയസുകാരി മരിച്ചു

ജിദ്ദ: സന്ദർശന വിസയിൽ സൗദിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ് - ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (4) ആണ് മരിച്ചത്.

ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിഷബാധയേറ്റതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇവർ കുടുംബ സമേതം ഖുൻഫുദയിലായിരുന്നു താമസം.

നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

News Summary - kozhikode native four year old girl died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.