റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കോഴിക്കോട് ചാലപ്പുറം സ്വദേശി സുധീഷ് (47) ആണ് ശനിയാഴ്ച റിയാദ് എക്സിറ്റ് അഞ്ചിലെ ജോലി സ്ഥലത്തു മരിച്ചത്.
മുത്തലഖ് ഫർണിച്ചർ കമ്പനിയിൽ ഷോറൂം ജീവനക്കാരനായിരുന്നു. ഡ്യൂട്ടിയുടെ ഭാഗമായി ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിലാണ് മരണം.
എട്ട് വർഷമായി റിയാദിലുള്ള സുധീഷ് രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. അവിവാഹിതനാണ്. പിതാവ്: സുബ്രഹ്മണ്യൻ. മാതാവ്: ജയലക്ഷ്‌മി.
മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് മുനീബ്, ഹമീദ് റാഫി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.