ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല ഹജ്ജ് വളൻറിയർ സ്നേഹസംഗമം അഹമ്മദ് പാളയാട്ട്
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഈ വർഷം ഹജ്ജ് സേവനത്തിന് പോയ വളൻറിയർമാർക്ക് ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി സ്നേഹസംഗമം സംഘടിപ്പിച്ചു. സൗദി നാഷനൽ കെ.എം.സി.സി ട്രഷററും ഹജ്ജ് സെൽ ചെയർമാനുമായ അഹമ്മദ് പാളയാട്ട് സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. ഹജ്ജ് നിർവഹിക്കാനെത്തിയ ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സാജിദ് കോറോത്ത് മുഖ്യ പ്രഭാഷണം നടത്തി.
സൗദി നാഷനൽ ഹജ്ജ് സെൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് റസാഖ് മാസ്റ്റർ, ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി, ട്രഷറർ വി.പി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് ലത്തീഫ് കാളരാന്തിരി, സെക്രട്ടറി ലത്തീഫ് വെള്ളമുണ്ട, മക്ക കെ.എം.സി.സി വൈസ് പ്രസിഡൻറ് നാസർ കിൻസാര, മെഡിക്കൽ വിങ് കൺവീനർ ബഷീർ മാനിപുരം.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി മാസ്റ്റർ, കുന്ദമംഗലം മണ്ഡലം വനിത ലീഗ് പ്രസിഡൻറ് ഫസീല ടീച്ചർ, ജില്ലാ കെ.എം.സി.സി ഹജ്ജ് സെൽ കോഓഡിനേറ്റർ ഷബീർ അലി, ജിദ്ദ കെ.എം.സി.സി വനിതാവിങ് സെക്രട്ടറി നസീഹ അൻവർ, ഹജ്ജ് വളൻറിയർ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ബഷീർ വീര്യമ്പ്രം, താരീഖ് അൻവർ, സി.കെ. യൂനുസ് അലി, ഷംസി ചോയിമുക്ക്, കോയമോൻ ഒളവണ്ണ, സി.പി. സിദ്ദീഖ്, മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.
സേവനം ചെയ്ത വളൻറിയർമാർക്കുള്ള ജില്ല കമ്മിറ്റിയുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ ഭാരവാഹികളായ അസ്സൻ കോയ പെരുമണ്ണ, ടി.കെ. അബ്ദുറഹ്മാൻ, സുബൈർ വാണിമേൽ, എൻ.പി. അബ്ദുൽ വഹാബ്, റിയാസ് താത്തോത്ത്, കെ. സൈദലവി, നൗഫൽ റഹേലി, സാലിഹ് പൊയിൽതൊടി, റഫീഖ് ചാലിക്കര, തഹ്ദീർ വടകര തുടങ്ങിയവർ വിതരണം ചെയ്തു.
ഖാലിദ് പാളയാട്ട്, സലാം ബാലുശ്ശേരി, ഫൈസൽ മണലൊടി, ശിഹാബ് മാവൂർ, ഹനീഫ, മൻസൂർ, ഫാത്തിമ സിദ്ദീഖ്, ഹാജറ ബഷീർ, ശാലിയ വഹാബ്, സഫ്ന തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ഒ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. സലിം മലയിൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.