കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി റിയാദ് ചാപ്റ്റർ
11ാം വാർഷികാഘോഷം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി റിയാദ് ചാപ്റ്റർ 11ാം വാർഷികം ‘ഗാല നൈറ്റ്’ റിയാദ് ഉമ്മുൽ ഹമാമിലുള്ള ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വടകര എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. റിയാദ് ചാപ്റ്റർ പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി കൊയിലാണ്ടി ‘കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി’യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി നിബിൽ ഇന്ദ്രനീലം സ്വാഗതം ആശംസിച്ചു. കൊയിലാണ്ടി ചാപ്റ്റർ പ്രസിഡന്റ് റഷീദ് മൂടാടി, പുഷ്പരാജ്, നൗഷാദ് സിറ്റിഫ്ലവർ, ടി.കെ. പ്രഷീദ്, മുബാറക്ക് എന്നിവർ സംസാരിച്ചു. ടി.പി. മുസ്തഫ, സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, അഹമദ് കോയ സിറ്റിഫ്ലവർ, പി. നൗഫൽ എന്നിവർ സംബന്ധിച്ചു.
കൊയിലാണ്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ ഇക്കാലത്ത് വളരെ പ്രസക്തമുള്ളതും നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന കൊയിലാണ്ടിക്കൂട്ടത്തിന്റെ ആപ്തവാക്യം ശരിയായരീതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണെന്നും സാമൂഹിക സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
പ്രവാസികളുടെയും നാട്ടിലെയും പൊതുവായ എല്ലാ കാര്യങ്ങളും പാർലമെന്റിലും മന്ത്രിതലത്തിലും ശ്രദ്ധയിലെത്തിക്കുമെന്നും ആവശ്യങ്ങൾക്കായി ഇടപെടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജൂനിയർ എ.ആർ. റഹ്മാൻ നിഖിൽ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവർ നയിച്ച ‘ഗാല നെറ്റ്’ എന്ന പേരിൽ മ്യൂസിക്കൽ ഡാൻസ് ഷോയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.