ദമ്മാം: നിരന്തരമായ സാധന തോൽപിക്കാത്ത പിമിതികളില്ലെന്ന ചൊല്ലിനെ അന്വർഥമാക്കുകയാണ് കൗഷിക് വിജയൻ എന്ന ഫേ ാേട്ടാഗ്രാഫർ. മരുഭൂമിയുടെ ഉൗഷരതയിൽ നിന്ന് ഒപ്പിയെടുക്കാൻ എന്താണുള്ളതെന്ന ചോദ്യങ്ങൾക്ക് മറുപടിയാണ് പത് തനംതിട്ട ഇലവുംതിട്ട, ഗായത്രിയിൽ കൗഷിക്കിെൻറ കാമറ കാണിച്ചുതരുന്ന അപൂർവ കാഴ്ചകൾ. നിരന്തരമായ സാധനയിലൂെട വൈ ൽഡ് ഫോേട്ടാഗ്രാഫി രംഗത്ത് ഇടം കണ്ടെത്തിയ ഇദ്ദേഹത്തിെൻറ ഒരു ചിത്രം ഇപ്പോൾ ലോകമാധ്യമങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് ഒരു അവധിക്കാലത്ത് കേരളത്തിൽ നിന്ന് പകർത്തിയ ‘മലയണ്ണാ’െൻ റ ചിത്രം ‘ഇൻസ്റ്റ ഗ്രാമിൽ’ പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. ബ്രിട്ടനിലെ ഒരു ന്യൂസ് ഏജൻസി കൗഷിക്കി നെ ബന്ധപ്പെട്ട് ഇൗ ചിത്രം വാങ്ങുകയായിരുന്നു. തുടർന്ന് അമേരിക്കയിലെ ഫോക്സ് ന്യൂസ്, നാഷനൽ ജിയോ ഗ്രാഫിക് തുടങ്ങിയ പ്രമുഖ ന്യൂസ് പോർട്ടലുകളുൾപ്പടെ അമ്പതിലേറെ രാജ്യങ്ങളിലെ ഒാൺലൈൻ ന്യൂസ് ൈസറ്റുകകൾ ഇൗ ചിത്രം പ്രസിദ്ധീകരിച്ചു. ഇപ്പോൾ കൗഷിക്കിെൻറ ചിത്രങ്ങൾ വൈൽഡ് ഫോേട്ടാഗ്രാഫിയിൽ തരംഗമായി മാറിയിരിക്കുകയാണ്.
ദമ്മാമിലെ സാമിൽ സ്റ്റീൽ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായ കൗഷിക്കിന് ബാല്യം മുതലേ ഫോേട്ടാഗ്രാഫിയിലായിരുന്നു കമ്പം. എങ്കിലും 11 വർഷം മുമ്പ് പ്രവാസിയായി സ്വന്തമായി വരുമാനമായിട്ട് മാത്രമാണ് ഒരു കാമറ സ്വന്തമാക്കാനായത്. വാരാന്ത്യ അവധി ദിവസങ്ങളിൽ പുലർച്ചെ മൂന്നിന് ഉണർന്ന് കാമറയുമായി ദമ്മാമിെൻറ തെരുവിലേക്കിറങ്ങും. ആളൊഴിഞ്ഞ കടൽത്തീരത്തുകൂടി സഞ്ചരിച്ച് ചിത്രങ്ങൾ എടുക്കുന്നത് പതിവാക്കി. സൂര്യോദയകാഴ്ചകളുമായി ബന്ധപ്പെട്ട് പല പരീക്ഷണ ചിത്രങ്ങൾ എടുത്തു. എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്തു തെറ്റുകളും കുറ്റങ്ങളും സ്വയം മനസിലാക്കാൻ ശ്രമിച്ചു. ഋഭുഭേദമില്ലാതെ എല്ലാ ആഴ്ചയിലെയും അവധി ദിവസങ്ങൾ ഫോട്ടോഗ്രാഫിയിലെ സ്വയം പരിശീലനത്തിനായി മാറ്റിവച്ചു. കാലംപോകെ ഫലമുണ്ടായിത്തുടങ്ങി. കൗഷിക് വിജയെൻറ കാമറയിൽ പതിഞ്ഞ അപൂർവ ചിത്രങ്ങൾ കണ്ട് കാലങ്ങളായി സൗദിയിൽ ഉള്ളവർ പോലും അത്ഭുതം കൂറി.
സൗദിയുടെ കടൽത്തീരങ്ങളിൽ പറന്നിറങ്ങുന്ന ദേശാടനക്കിളികൾ പ്രഭാതത്തിെൻറ ചെഞ്ചായ ചക്രവാളത്തിെൻറ പശ്ചാത്തലത്തിൽ കൗഷിക്കിെൻറ കാമറക്ക് വിരുന്നായി. ജലാശയത്തിൽ നിന്ന് കൊത്തിയെടുത്ത മീൻ വിഴുങ്ങുന്നതിന് മുമ്പ് ഒരു പക്ഷി അത് മുകളിലേക്കെറിഞ്ഞ് സൗകര്യാർഥം ചുണ്ടിൽ കൊരുക്കുന്നതിനിടയിലുള്ള അർദ്ധ നിമിഷത്തിലെ അപൂർവ ദൃശ്യം കൗഷിക്കിെൻറ കാമറ പിടിച്ചെടുത്തു.
മാസങ്ങളാണ് ഇൗയൊരു കാഴ്ചയെ പകർത്താൻ കൗഷിക് മാറ്റിവെച്ചത്. ദേശാടാനക്കിളികളെക്കുറിച്ച് ഇൻറർനെറ്റിൽ പഠിച്ചറിഞ്ഞ അറിവുകളുമായി അൽഖോബാറിലെ ലുലുവിനടുത്തുള്ള ചെറിയ ജലാശയത്തിനരുകിൽ ആറ് മണിക്കുറിലധികം കാത്തിരുന്നാണ് ചിത്രം പകർത്തിയത്. പക്ഷികളുെട ശ്രദ്ധയിൽ പെടാതെ നിലത്തിരുന്ന് നിരങ്ങി നീങ്ങി അടുെത്തത്തി അവസരങ്ങൾക്ക് കാത്തിരുന്നാണ് ഇത് പകർത്തിയത്. കടൽപക്ഷി പറന്നുയരുേമ്പാൾ ദിവ്യവെളിച്ചം പോലെ പുറകിൽ നിന്ന് പ്രഭവിരിയുന്ന ചിത്രമെടുക്കാൻ രണ്ട് വർഷമാണ് കാത്തിരിക്കേണ്ടി വന്നത്. മഴയും പച്ചപ്പും ഉള്ള നാട്ടിലേക്കുള്ള അവധിക്കാലം പുതിയ പുതിയ ചിത്രങ്ങൾ എടുക്കാനുള്ള അവസരമായും ഉപയോഗിച്ചു.
വീട്ടുമുറ്റത്തു നിൽക്കുന്ന പൂക്കളും ചെടികളും തുടങ്ങി കാണുന്നതെല്ലാം കാമറയിൽ പകർത്തിത്തുടങ്ങി. എത്തിനിന്നത് കാട്ടിലെ മനോഹര ദൃശ്യങ്ങളിലാണ്. ഒരു വർഷം മുമ്പ് ഇങ്ങനെയൊരു യാത്രക്കിടയിൽ കാമറയിൽ പതിഞ്ഞ മലയണ്ണാനാണ് ഇന്ന് ഫോേട്ടാഗ്രഫി ജീവിതം തന്നെ മാറ്റിമറിച്ചത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞപ്പോൾ പ്രകൃതിയെ കൂടുതൽ പഠിക്കാനും സ്‌നേഹിക്കാനും തുടങ്ങിയതായി കൗഷിക് പറയുന്നു.
കാട്ടിലൂടെയുള്ള യാത്രകൾ പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത് എത്ര സുന്ദരമായ കാഴ്ചകളാണ്. നമുക്കത് കാണാൻ കണ്ണ് വേണമെന്ന് മാത്രമേയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഭാര്യ സരിതയും മക്കളായ കെവിനും കെസിയയും നൽകുന്ന പിന്തുണയാണ് തനിക്ക് ഇൗ രംഗത്ത് കൂടുതൽ കരുത്തേകുന്നതെന്ന് കൗഷിക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.