കോട്ടയം സ്വദേശിനി മദീനയിൽ നിര്യാതയായി

മദീന: തബൂക്ക്‌ ഇന്റർനാഷനൽ സ്കൂൾ ജീവനക്കാരിയായ കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി പുതുപ്പറമ്പിൽ റജീന ശരീഫ് (54) മദീനയിൽ നിര്യാതയായി. രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് കുളിമുറിയിൽ കാൽ വഴുതി വീണ് തലക്ക് പരിക്കേറ്റ് തബൂക്ക് കിംഗ് ഖാലിദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു.

വീഴ്ചയിൽ തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 20 ദിവസത്തോളമായി ഇവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

തബൂക്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭർത്താവ് ഷരീഫ് മീരാ സാഹിബിനോടൊപ്പം വർഷങ്ങളായി താമസിക്കുകയായിരുന്ന ഇവർ കഴിഞ്ഞ 20 വർഷത്തോളമായി തബൂക്ക്‌ ഇന്റർനാഷനൽ സ്കൂളിൽ ജോലിചെയ്തുവരികയായിരുന്നു. പിതാവ്: പരീത് റാവുത്തർ, മാതാവ്: റഹീമാ ബീവി, മക്കൾ: ബീയുല ഷരീഫ് (നഴ്സ്, അബഹ), യാസിൻ ഷരീഫ് (ഹൈദരാബാദ്), ശഫാന ഷരീഫ് (നഴ്സിങ് വിദ്യാർഥി).

നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി മദീന വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Kottayam native passes away in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.