കൊണ്ടോട്ടി സെൻറർ ജിദ്ദ ഇഫ്താർ സംഗമം നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം നടത്തി. സ്ത്രീകളും,കുട്ടികളുമടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്തു. നജുമുദ്ദീൻ ഹുദവി കൊണ്ടോട്ടി സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബബന്ധങ്ങളിലെ ശിഥിലീകരണവും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അടുപ്പം കുറയുന്നതും ലഹരിപോലെയുള്ള വിപത്തിലേക്ക് കുട്ടികൾ എത്തിപ്പെടാൻ കാരണമാകുന്നത് ഗൗരവപൂർവം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സലീം മധുവായി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി, കെ.കെ മുഹമ്മദ്, സത്താർ കണ്ണൂർ, സീതി കൊളക്കാടൻ, ചേനങ്ങാടൻ മുസ്സ, അബ്ബാസ് ചെമ്പൻ, ഹസ്സൻ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. ഗഫൂർ ചുണ്ടക്കാടൻ, എ.ടി ബാവ തങ്ങൾ, ജംഷി കടവണ്ടി, അഷ്റഫ് കൊട്ടേൽസ്, കബീർ നീറാട്, മായിൻ കുട്ടി കുമ്മാളി, റഫീഖ് മധുവായി, പി.സി അബുബക്കർ, നംഷീർ കൊണ്ടോട്ടി, അബദുറഹ്മാൻ നീറാട്, ഇർഷാദ് കളത്തിങ്ങൽ, ഹിദായത്തുള്ള, എ.ടി നസ്റു തങ്ങൾ, എ.ടി റഫീഖലി തങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.