നജീബ് വാഴയൂർ (പ്രസി.), മൊയ്തീൻ കുട്ടി പുളിക്കൽ
(ജന. സെക്ര.), സാനിഷ് ചിറ്റൻ (ട്രഷ.)
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള നിയോജക മണ്ഡലങ്ങൾ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അൻസാർ വാഴക്കാട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു. ഹ്രസ്വകാല സന്ദർശനത്തിന് സൗദിയിലെത്തിയ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസൽ എളമരം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു. നജീബ് വാഴയൂർ (പ്രസി.), മൊയ്തീൻ കുട്ടി പുളിക്കൽ (ജന. സെക്ര., സംഘടന ചുമതല), സാനിഷ് ചിറ്റൻ (ട്രഷ.), സംവീർ വാഴക്കാട്, ഫിറോസ് ചീക്കോട് (വൈ. പ്രസി.), മൻസൂർ ബാബു കൊണ്ടോട്ടി, ശകീൽ കൊണ്ടോട്ടി (ജന. സെക്ര.), ഹഫീസ് ചിറ്റൻ, കബീർ വാഴയൂർ, ഹമീദ് വാഴയൂർ, മുഹമ്മദ് അലി വാഴക്കാട് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലിം കള്ളക്കര, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വുർ, ട്രഷറർ സാദിഖ് വടപുറം, സലീം വാഴക്കാട്, ഉണ്ണി വാഴയൂർ, മുത്തു പാണ്ടിക്കാട്, സൈനുദീൻ വെട്ടത്തൂർ, ശിഹാബ് അരിപ്പൻ, സംവീർ, ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട് സ്വാഗതവും ട്രഷറർ ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.