റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കൗൺസിൽ മീറ്റ് നാഷനൽ കമ്മിറ്റി അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗവും കൗൺസിൽ മീറ്റും നാഷനൽ കമ്മിറ്റി അംഗം കോയാമു ഹാജി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം മുനീർ വാഴക്കാട് യോഗം നിയന്ത്രിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ സിയാങ്കണ്ടം റിപ്പോർട്ടും ട്രഷറർ ഷറഫു പുളിക്കൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
മീരാൻ, അബ്ദു വാഴക്കാട്, ലത്തീഫ് കുറിയേടം, ഹനീഫ മുതുവല്ലൂർ, അസീസ് മൂലയിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കൗൺസിൽ മീറ്റിൽ യു.പി. മുസ്തഫ (റിട്ടേണിങ് ഓഫിസർ), സിദ്ദീഖ് കോങ്ങാട് (സെൻട്രൽ കമ്മിറ്റി നിരീക്ഷകൻ), അസീസ് വെങ്കിട്ട (ജില്ല കമ്മിറ്റി നിരീക്ഷകൻ) എന്നിവരുടെ നിയന്ത്രണത്തിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികൾ: ബഷീർ സിയാംങ്കണ്ടം (ചെയർമാൻ), അബ്ദുറസാഖ് ഓമാനൂർ (പ്രസി.), ശറഫുദ്ധീൻ പുളിക്കൽ (ജന. സെക്ര.), ബഷീർ ചുള്ളിക്കോട് (ട്രഷറർ), ബഷീർ വിരിപ്പാടം, നിസാം പരതക്കാട്, ഫിറോസ് പള്ളിപ്പടി, സൈദ് ചെറുക്കാവ്, ഫസൽ കുമ്മാളി, റിയാസ് പി.വി. കൊട്ടപ്പുറം (വൈസ് പ്രസി.), എ.കെ. അബ്ദുല്ലത്തീഫ്, മൂസ ഫൗലദ്, വാഹിദ് കൊണ്ടോട്ടി, മുനീർ പരപ്പത്, ആഷിക് കൊണ്ടോട്ടി (ജോ. സെക്ര.).
മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂരിന്റെ അധ്യക്ഷതയിൽ പുതിയ കമ്മിറ്റിയുടെ പ്രഥമ എക്സിക്യൂട്ടിവ് യോഗം നടന്നു. പഞ്ചായത്ത് പ്രതിനിധികളായ ജാഫർ ഹുദവി, സാജിദുൽ അൻസാർ, റഊഫ് ചങ്കരത്ത് തുടങ്ങിയവർ സംസാരിച്ചു. ഹാദി ഷറഫ് ഖിറാഅത്ത് നിർവഹിച്ചു. ബഷീർ ചുള്ളിക്കോട് സ്വാഗതവും ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.