കൊല്ലം സ്വദേശി ന്യുമോണിയ ബാധിച്ച് സൗദിയിൽ മരിച്ചു

അബഹ: ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീർ (61) ആണ് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ മരിച്ചത്.

രണ്ട് ദിവസമായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഒന്നരവർഷമായി ഖമീസ് മുത്തൈിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഇഖാമ കാലാവധി കഴിഞ്ഞിരുന്നു.

ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, സെയ്ദ് അലി. സഹോദരി പുത്രൻ ഷഫീക്ക്, ഭാര്യാസഹോദരൻ അൻസാരി എന്നിവർ മരണവിവരമറിഞ്ഞ് ഖമീസിൽ എത്തിയിട്ടുണ്ട്.

Tags:    
News Summary - Kollam native dies of pneumonia in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.