മനോഹരൻ
Posted On
date_range Updated On
date_range കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി സൗദിയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴി സ്വദേശി മനോഹരൻ (44) ആണ് വടക്കൻ സൗദിയിലെ അൽ ഖുറയ്യാത്തിൽ മരിച്ചത്. മൃതദേഹം ഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് ഐ.സി.എഫ് വെൽഫെയർ വിഭാഗം പ്രവർത്തകരായ അൽ ഖുറയാത്ത് യൂനുസ്, സലീം കൊടുങ്ങല്ലൂർ, ജലാലുദ്ദീൻ ഉമയനല്ലൂർ, ഗണേഷ് മണ്ണറ എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.