കിയ റിയാദ് ഓണാഘോഷം കിയണം കൂട്ടായ്മ പ്രസിഡന്റ് ജയന് കൊടുങ്ങല്ലൂര്‍ സംസാരിക്കുന്നു
റിയാദ്: കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ ‘കിയ റിയാദ്’ ഓണം ആഘോഷിച്ചു. ‘കിയോണം 25’ എന്ന തലകെട്ടില്‍ നടന്ന ആഘോഷത്തിൽ കുടുംബങ്ങളടക്കം നിരവധി പേര് പങ്കെടുത്തു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി പ്രവാസി സമ്മാന്‍ പുരസ്ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട് സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു.
വൈവിധ്യമുള്ള രുചികളുടെയും കലകളുടെയും കളികളുടെയും ഉന്മാദതുല്യമായ ദിനരാത്രങ്ങളാണ് പ്രവാസികള്‍ക്ക് ഓണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. പരിപാടിയില്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരായ ഡോ ജയചന്ദ്രന്, ഫോര്‍ക വൈസ് ചെയര്മാന് സൈഫ് കൂട്ടുങ്കല്‍, അനില്‍ മാളിയേക്കല്‍, അശോക് കൊടുങ്ങല്ലൂര്‍, സയിദ് ജാഫര്‍, നാസര്‍ വലപ്പാട്, കൃഷ്ണകുമാര്‍, യഹിയ കൊടുങ്ങല്ലൂര്‍, അബ്ദുല്‍സലാം വി എസ, മുസ്തഫ പുന്നിലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആഷിക് ആര് കെ നന്ദിയും ട്രഷറര്‍ ഷാനവാസ് പുന്നിലത്ത് ആമുഖവും പറഞ്ഞു ആരവി നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കൈകൊട്ടി കളി, സിനിമാറ്റിക് നൃത്തം, സെമി ക്ലാസ്സിക് നൃത്തം, റിയാദിലെ കലാകാരന്മാര് ഒരുക്കിയ സംഗീതവും ആഘോഷ പരിപാടികൾക്ക് മിഴിവേകി.
സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞി കുംബ്ല, റഹ്മാന് മുനമ്പത്ത് നൗഫല്‍ പലാക്കാടന്‍, നാദിര്‍ഷ റഹ്മാന്, സൈഫ് കായംകുളം, മുഹമ്മദ് അമീര്‍, ഷാനവാസ് മുനമ്പത്ത്, ഡോ. ഷാനവാസ്, അബ്ദുല്ല വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, പുഷ്പരാജ്, രഘുനാഥ് പറശ്ശിനികടവ്, ഷാജഹാന് ചാവക്കാട്, അഷറഫ് കായംകുളം, നിസാം, സലിം പാറയില്‍ തുടങ്ങി നിരവധി പേര് സന്നിഹിതരായിരുന്നു. നിഷി അശോക്, ലുബ്ന ആഷിക്, റഹീല ശിഹാബ്, സൂഫ്ന സൈഫ് സൈഫ്, സുഹാന, ഷാനവാസ്, ഷാനിബ അഫ്സൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജലാല്‍ മതിലകം, തല്‍ഹത്ത്, ലോജിത് ഷുക്കൂർ പ്രശാന്ത്, അൻസായി ഷൌക്കത്ത്, റോഷൻ, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.