പു​ളി​ക്ക​ൽ കെ.​എം.​സി.​സി ഫൈ​വ്സ് ഫു​ട്ബാ​ൾ ടൂ​ർ​ണമെന്റിൽ ജേ​താ​ക്ക​ളാ​യ കൊ​ടി​കു​ത്തി​പ​റ​മ്പ് ഏ​രി​യ ടീ​മി​നു​ള്ള ട്രോ​ഫി ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം കൈ​മാ​റു​ന്നു

പു​ളി​ക്ക​ൽ കെ.​എം.​സി.​സി സോ​ക്ക​ർ ഫെ​സ്​​റ്റ്; കൊ​ടി​കു​ത്തി​പ​റ​മ്പ് ഏ​രി​യ ജേ​താ​ക്ക​ൾ

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫൈ​വ്സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ‘സോ​ക്ക​ർ ഫെ​സ്​​റ്റ്​ 2025’ൽ ​ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കൊ​ട്ട​പ്പു​റം ഏ​രി​യ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കൊ​ടി​കു​ത്തി​പ​റ​മ്പ് ഏ​രി​യ ജേ​താ​ക്ക​ളാ​യി. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള എ​ട്ട് ഏ​രി​യ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​കെ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ്, ട്ര​ഷ​റ​ർ എം.​എം. മു​ജി​ബ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്​​മ​ത്ത​ലി തു​റ​ക്ക​ൽ, എം.​എം. സു​ബൈ​ർ, ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ല​ത്തീ​ഫ് പൊ​ന്നാ​ട്, കെ.​വി. നാ​സ​ർ, കു​ഞ്ഞു​മു​ഹ​മ​ദ് ഒ​ള​വ​ട്ടൂ​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി കൊ​ടി​കു​ത്തി​പ​റ​മ്പ് ടീ​മി​ലെ ജി​ബി​ൻ വ​ർ​ഗീ​സും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ആ​ന്തി​യൂ​ർ​ക്കു​ന്ന് ഏ​രി​യ ടീ​മി​ലെ മു​ഹ​മ്മ​ദ് ശാ​ഫി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ള​വും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് മാ​സ് പ്ലാ​സ്​​റ്റി​ക്​​സ്​ എം.​ഡി. ഷം​സി​ദ് നീ​റാ​ടും കൈ​മാ​റി. കെ.​എം.​സി.​സി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ വെ​ട്ടു​പ്പാ​റ, കൊ​ണ്ടോ​ട്ടി സി.​എ​ച്ച്. സ​ന്റെ​ർ ചെ​യ​ർ​മാ​ൻ കെ.​എ​ൻ.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ കാ​ഷ്​ പ്രൈ​സു​ക​ൾ ന​ൽ​കി. മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ അ​ല​വി ഹാ​ജി, പ്ര​സി​ഡ​ന്റ് മ​ജീ​ദ് കൊ​ട്ട​പ്പു​റം എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ടെ​ക്നി​ക്ക​ൽ വി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​സ്ഹാ​ഖ് പ​ര​പ്പ​ന​ങ്ങാ​ടി​ക്ക് പാ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. കോ​യ​ക്കു​ട്ടി​യും മെ​ഡി​ക്ക​ൽ വി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഹാ​രി​സ് ബാ​ബു മ​മ്പാ​ടി​ന് സ്പോ​ർ​ട്സ് വി​ങ്​ ക​ൺ​വീ​ന​ർ പി.​വി. സ​ഫീ​റും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ചോ​ല​യി​ൽ മു​ഹ​മ്മ​ദ് കു​ട്ടി, ബ​ഷീ​ർ പു​ളി​ക്ക​ൽ, വ​ഹാ​ബ് കൊ​ട്ട​പ്പു​റം, ഫ​സ​ൽ മ​ലാ​ട്ടി​ക്ക​ൽ, കെ.​പി. സ​ലാം, സു​ബൈ​ർ ബാ​ബു, റാ​ഷി​ദ്, കെ.​പി. മൊ​യ്തീ​ൻ കു​ട്ടി മാ​ങ്ങാ​ട്ടീ​രി, ജ​സീ​ർ മാ​യ​ക്ക​ര, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഒ​ള​വ​ട്ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kodikuthiparamb Area wins at Pulikal KMCC Soccer Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.