ജിദ്ദ: പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവൃത്തികൾ വിലമതിക്കാനാവാത്തതാണെന്ന് ജിദ്ദ ശറഫിയ അൽറയാൻ പോളിക്ലിനിക്കിൽ സേവനം ചെയ്യുന്ന ഡോ. വിനീത പിള്ള അഭിപ്രായപ്പെട്ടു. ശറഫിയ റയാൻ ഏരിയ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താറിൽ സംസാരിക്കുകയായിരുന്നു അവർ. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സ്മരണാർഥം തിരുവനന്തപുരം അബ്ദുൽ കലാം സ്റ്റഡി സെൻററിന്റെ നാരി പുരസ്കാരത്തിന് അർഹയായ ഡോ. വിനീത പിള്ളയെ പരിപാടിയിൽ ആദരിച്ചു.
പി.സി.എ. റഹ്മാൻ (ഇണ്ണി) അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി സ്പോട്സ് വിങ് ചെയർമാൻ ബേബി നീലാമ്പ്ര, നേതാക്കളായ ഇസ്മയിൽ മുണ്ടുപറമ്പ്, ടി.പി. ശുഐബ്, സുബൈർ വട്ടോളി, അബുട്ടി പള്ളത്ത്, മമ്മു നിസാർ എന്നിവർ സംസാരിച്ചു. ഡോ. വീനിത പിള്ളക്കുള്ള ഉപഹാരം ബേബി നീലാംബ്ര കൈമാറി. ബേബി ഫാത്തിമ ഷഹ്റ, ഫാത്തിമ്മ അലീസ എന്നിവർ പ്രതിഷേധ ഗാനങ്ങൾ ആലപിച്ചു. മജീദ് അഞ്ചച്ചവിടി സ്വാഗതവും, സാബിർ പാണക്കാട് നന്ദിയും പറഞ്ഞു, ഫാഷ് മുനീർ ഖിറാഅത്ത് നടത്തി. ഡോ. സഫ്ന, ജാബിർ ചങ്കരത്ത്, സജ്ന ശുഐബ്, അഫ്സൽ മലപ്പുറം, റഫീഖ് തുവ്വൂർ, ഡോ. താലീസ്, നിസാർ കല്ലട, സാജിദ് ബാബു പൂങ്ങോട്, സലീം പാറപ്പുറത്ത്, സമീർ മലപ്പുറം, സുനൈന സുബൈർ, മുഹ്സിന കുഞ്ഞി മുഹമ്മദ്, അഫീഫ, അനീഷാ സാബിർ, ഷൗഫൽ കരുളായ്,സുനീറാ ഇസ്മയിൽ, ചിഞ്ചു എറണാകുളം, രേഷ്മ, ഇന്ദു വണ്ടൂർ, ഫൗസിയ തിരുവനന്തപുരം, ജംഷീന ശിഹാബ്, സജ്ന ഉമ്മർ, മഹ്മൂദ് വണ്ടൂർ, നസീർ വാണിയമ്പലം, ഇബ്രാഹീം മോങ്ങം,സാബു നിലമ്പൂർ, സലീന കോഴിക്കോട്, നദീറ ആലപ്പുഴ, സനു, സെൽവി എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.