സൗദിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘അന്നം നൽകുന്ന സൗദി അറേബ്യക്ക് ഐക്യദാർഢ്യം’ എന്ന സന്ദേശവുമായി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ജിദ്ദ മാരത്തൺ’
ജിദ്ദ: സൗദിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘അന്നം നൽകുന്ന സൗദി അറേബ്യക്ക് ഐക്യദാർഢ്യം’ എന്ന സന്ദേശവുമായി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ജിദ്ദ മാരത്തൺ’ ശ്രദ്ധേയമായി.
ജിദ്ദ ഖാലിദ് ബിൻ വലീദ് റുസൂഖ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ നൂറോളം കെ.എം.സി.സി പ്രവർത്തകർ തൂവെള്ള ജാക്കറ്റ് അണിഞ്ഞാണ് പങ്കെടുത്തത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിലും ശമ്പളവും പരിഗണനയും നൽകുന്ന സൗദി ഭരണകൂടത്തോടും രാജ്യത്തെ ജനങ്ങളോടും ഇന്ത്യക്കാർ എന്നും കടപ്പെട്ടിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര പറഞ്ഞു.
ജനറൽ സെകട്ടറി വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ട്രഷർ വി.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷൗക്കത്ത് ഞാറക്കോടൻ നന്ദി പറഞ്ഞു. സെട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്, അശ്റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട, സിറാജ് കണ്ണവം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.