കെ.എം.സി.സി യാംബു റോയൽ കമീഷൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: കെ.എം.സി.സി യാംബു റോയൽ കമീഷൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും കുടുംബങ്ങളും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും റോയൽ കമീഷൻ ഏരിയയിലെ പ്രവർത്തകരും സാധാരണക്കാരായ തൊഴിലാളികളും അടക്കം ധാരാളം പേർ പങ്കെടുത്ത സംഗമം സൗഹൃദ സന്ദേശം വിളിച്ചോതുന്നതായിരുന്നു.
കെ.എം.സി.സി യാംബു റോയൽ കമീഷൻ ഏരിയ പ്രസിഡന്റ് അബ്ദുറഹീം കരുവന്തിരുത്തി, സെക്രട്ടറി അബ്ബാസ്, ഡോ.ഷഫീഖ് ഹുസൈൻ ഹുദവി, സുബൈർ ചെർപ്പുളശേരി, അബ്ദുറസാഖ് കോഴിക്കോട്, ജലീൽ, ഫിറോസ്, നൗഷാദ്, കാദർ, ഷിഹാബ്, അഷ്റഫ് നിലമ്പൂർ, അഷ്റഫ് പാമ്പുരുത്തി, നാസർ കോട്ടക്കൽ, ഹംസ അരിമ്പ്ര, നസ്വീബ്, ശബീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.