കെ.എം.സി.സി റിയാദ് വനിത വിങ് ആഘോഷ പരിപാടി നിഖില ഷമീർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി റിയാദ് വനിതാ വിങ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരിയും കവിയത്രിയുമായ നിഖില എൻ. ഷമീർ ഉദ്ഘാടനം ചെയ്തു. സൗദി ലോകത്ത് വിസ്മയങ്ങൾ തീർക്കുകയാണെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് റഹ്മത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു.
ആഘോഷപരിപാടികളുടെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. തീഫ് ല അനസ് അവതാരകയായിരുന്നു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് വനിത വിങ് പ്രവർത്തക സമിതി അംഗങ്ങളായ സബിത മുഹമ്മദലി, സാറ നിസാർ, ഫസ്ന ഷാഹിദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.എം.സി.സി വനിത അംഗങ്ങളായ ഷംന അസ്ക്കർ, സുഹറ സൈതലവി, ബുഷ്റ ഹാരിസ്, റഹീമ ഷാഫി, സബിത ബീഗം, ഹാജറ താജുദ്ധീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും വൈസ് പ്രസിഡന്റ് നജ്മ ഹാഷിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.