കെ.എം.സി.സി സൂപ്പർ കപ്പ് സമ്മാന പദ്ധതി വിജയി ഇബ്രാഹിം സുബ്ഹാന് നാഷനൽ കമ്മിറ്റി
ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫയും ചേർന്ന് സമ്മാനം കൈമാറുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി നടത്തിയ സമ്മാന പദ്ധതിയിൽ വിജയിയായ ഇബ്രാഹിം സുബ്ഹാന് ഒന്നാം സമ്മാനമായി എ.ബി.സി കാർഗോ നൽകുന്ന സ്വിഫ്റ്റ് കാർ കൈമാറി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സി.പി. മുസ്തഫയും ചേർന്നാണ് സമ്മാനം കൈമാറിയത്.
ഗോൾഗാല എന്ന പേരിൽ കഴിഞ്ഞ ദിവസം എക്സിറ്റ് 18ലെ അൽ വലീദ് ഇസ്തിറാഹയിൽനടന്ന പരിപാടിയിലാണ് വിജയികൾക്കുള്ള മുഴുവൻ സമ്മാനങ്ങളും വിതരണം ചെയ്തത്.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാരഗൻ റസ്റ്റാറന്റ് മാനേജിങ് ഡയറക്ടർ ബഷീർ മുസ്ല്യാരകത്ത് സംസാരിച്ചു.
രണ്ടാം സമ്മാനത്തിന് അർഹനായ നിസാമുദീൻ ചേലേമ്പ്രക്ക് ഔട്ട് റൈറ്റ് ഗ്ലോബൽ നൽകുന്ന ബുള്ളറ്റ് ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും ഷംസു പെരുമ്പട്ടയും ചേർന്ന് കൈമാറി. മൂന്നാം സമ്മാനമായ ഐഫോൺ സിക്സ്റ്റീൻ പ്രോമാക്സ് മോഡേൺ സർക്യൂട്ട് മാനേജർ ശാഹുൽ അൻവർ വിജയിയായ നൗഫലിന് കൈമാറി.രണ്ടാം സമ്മാന പദ്ധതിയിൽ വിജയിയായ ഐഹാന്‍ സ്വർണ നാണയം കംഫർട്ട് ട്രാവൽസ് ഡയറക്ടർ മുജീബ് ഉപ്പടയും സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്തും ചേർന്ന് നൽകി.
രണ്ടാം സമ്മാനമായ ലാപ്ടോപ് ഐ.ബി ടെക് മാനേജർ നാസർ മൂച്ചിക്കാടന്‍ വിജയിയായ നൗഷാദ് കൊല്ലം നൽകി. മൂന്നാം സമ്മാനമായ വിമാന ടിക്കറ്റ് വിജയിയായ സുജ മലപ്പുറത്തിനും നാലാം സമ്മാനത്തിന് അർഹനായ റാസിഖിനും സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെളളപ്പാടം കൈമാറി.
കെ.എം.സി.സി വനിത വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഒപ്പന, അറബിക് ഡാൻസ്, വാദി ത്വയിബ മദ്റസ വിദ്യാർഥികളുടെ ദഫ്മുട്ട്, സ്കോപ്പ് ടീമിന്റെ മുട്ടിപ്പാട്ട്, ഇശൽ വിരുന്ന് തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. സിറ്റി ഫ്ലവർ ഫൈനാൻസിങ് ഹെഡ് ഹസീബ്, അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദ് വേങ്ങര എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഭാരവാഹികളായ ഷംസു പെരുമ്പട്ട, മജീദ് പയ്യന്നൂർ, അഷ്റഫ് കൽപകഞ്ചേരി, ജലീൽ തിരൂർ, ഷാഫി തുവ്വൂർ, റഫീഖ് മഞ്ചേരി, അഡ്വ. അനീർ ബാബു, നജീബ് നല്ലാംങ്കണ്ടി, ഷമീർ പറമ്പത്ത്, പി.സി. അലി വയനാട്, സിറാജ് മേടപ്പിൽ, പി.സി. മജീദ്, റഹ്മത്ത് അഷ്റഫ്, ജസീല മൂസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.