കെ.എം.സി.സി റിയാദ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്നേഹസംഗമം പരിപാടി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി റിയാദ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്നേഹസംഗമം സംഘടിപ്പിച്ചു. എക്സിറ്റ് 18 സുലൈയില്‍ വെച്ച് നടന്ന പരിപാടി കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷതവഹിച്ചു. നാഷനൽ, സെന്‍ട്രല്‍, ജില്ല കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് വേങ്ങര, അഷറഫ് കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, ഷരീഫ് അരീക്കോട്, മുനീർ വാഴക്കാട്, മുനീർ മക്കാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ ടീമുകള്‍ തമ്മില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ മാറാക്കര, വളാഞ്ചേരി, പൊന്മള ടീമുകള്‍ വിജയികളായി. വാശിയേറിയ വടംവലി മത്സരത്തില്‍ പൊന്മള, ഇരിമ്പിളിയം, കുറ്റിപ്പുറം ടീമുകള്‍ വിജയിച്ചു. ബലൂൺ പൊട്ടിക്കൽ മത്സരത്തില്‍ അഷ്റഫ്, ഷൂട്ട് ഔട്ട് മത്സരത്തിൽ ഷഹദ് ഇരിമ്പിളിയം എന്നിവര്‍ വിജയികളായി. സൗണ്ട്സ് ലൈൻ കാലിക്കറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഇശല്‍ സന്ധ്യ ഹൃദ്യമായി. പരിപാടിയില്‍ നിരവധി കുടുംബിനികളും കുട്ടികളും പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്തവര്ത്തക്ക് കേക്ക് വിതരണം നടത്തി. കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മൊയ്തീന്‍കുട്ടി പൊന്മള നേതൃത്വം നല്കി. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം കോഓര്‍ഡിനേറ്റര്‍ നൗഷാദ് കണിയേരിക്ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര അംഗത്വം നൽകി നിര്‍വഹിച്ചു.
ഭാരവാഹികളായ അബൂബക്കര്‍ സി. കെ പാറ, മൊയ്തീന്‍കുട്ടി പൂവാട്, ഷുഹൈബ് മന്നാനി, മൊയ്തീന് കോട്ടക്കല്‍, ഇസ്മായില്‍ പൊന്മള, മജീദ് ബാവ തല കാപ്പ്, ഹാഷിം കുറ്റിപ്പുറം, ജംഷീദ് കൊടുമുടി, ഫര്ഹാന് കാടാമ്പുഴ, നിസാര്‍ പാറശ്ശേരി, സിറാജ് അടാട്ടിൽ, ദിലൈബ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങൽ, മുനീർ പുളിക്കൽ, യൂനുസ് പൊന്മള, മുസ്തഫ കുറ്റിപ്പുറം, ഹമീദ് ഇന്ത്യനൂർ, മസ്ഹർ, ഷബീബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ ഗഫൂര്‍ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.