കെ.എം.സി.സി ജിദ്ദ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'മണ്ണാർക്കാട് ഫെസ്റ്റ്' പരിപാടി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ജൂലൈ 10,11 തീയതികളിൽ നടത്താനിരിക്കുന്ന രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ പ്രചരണാർഥം സംഘടിപ്പിച്ച മണ്ണാർക്കാട് ഫെസ്റ്റ് ശ്രദ്ധേയമായി. പരിപാടിയിൽ ജിദ്ദയിലെ കലാകാരൻമാർ പങ്കെടുത്ത വിവിധ കലാപരിപാടികൾ അരങ്ങേറി. ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. സെൻട്രൽ, ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കൾ പങ്കെടുത്ത യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനംചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജി പാലക്കടവ് അധ്യക്ഷതവഹിച്ചു.
സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ഷിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, സക്കീർ നാലകത്ത്, ജില്ല ചെയർമാൻ ടി.പി ഷുഹൈബ്, മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, പാലക്കാട് ജില്ല പ്രസിഡന്റ് ഹബീബുല്ല പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ഷഹീൻ തച്ചമ്പാറ, യൂസഫലി തിരുവേഗപ്പുറ, ഷൗക്കത്ത് പനമണ്ണ, ഉമ്മർ തച്ചനാട്ടുകര, മണ്ഡലം ചെയർമാൻ ബഷീർ നാലകത്ത്, സൈനുദ്ദീൻ മണ്ണാർക്കാട്, ഇല്യാസ് പൂരമണ്ണിൽ, നിസാർ മണ്ണാർക്കാട്, ഗഫാർ മണ്ണാർക്കാട്, മനാഫ് ഏറാടൻ, ശിഹാബ്, സുബൈർ, മുജീബ് സലീം, മുജീബ് മുക്കിലായി, ഷാഫി, സൈനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ നാലകത്ത് സ്വാഗതവും ട്രഷറർ റഷീദ് കൊമ്പം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.