കെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം സംഘടിപ്പിച്ച കൺവെൻഷനിൽ അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി സംസാരിക്കുന്നു

കെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ജിദ്ദ: കെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കൺവെൻഷൻ 'ജനപഥം 2025' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് അബ്ദുൽ റസാക്ക് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. സാജിദ് മൂന്നിയൂർ അധ്യക്ഷത വഹിച്ചു. അഡ്വ. ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നടത്തി.

ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി നേതാക്കളായ ഇസ്മായിൽ മുണ്ടുപറമ്പ്, അഷ്‌റഫ്‌ മുല്ലപ്പള്ളി, അബ്ദുൽ ഗഫൂർ ചേലേമ്പ്ര തുടങ്ങിയവർ ആശംസ നേർന്നു. സാന്ത്വനം കുടുംബ സുരക്ഷാ പദ്ധതികളുടെ മണ്ഡലംതല പ്രചാരണ കാമ്പയിൻ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റസാക്ക് മാസ്റ്റർ സൗദി നാഷനൽ കമ്മിറ്റിയുടെ സുരക്ഷാ ഫോം ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറി മജീദ് കള്ളിയിലിന് കൈമാറിയും, ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ജലാൽ തേഞ്ഞിപ്പലം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷാ ഫോം നാസർ കരിപ്പൂരിന് കൈമാറിയും പ്രചരണ കാമ്പയിന് തുടക്കം കുറിച്ചു. ഓണമ്പള്ളി മുഹമ്മദ്‌ ഫൈസിയെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജൈസൽ സ്വാദിഖ് പള്ളിക്കൽ, സെൻട്രൽ കമ്മിറ്റിയുടെയും, ജില്ലാ മണ്ഡലം കമ്മിറ്റി നേതാക്കളുടെയും സാനിധ്യത്തിൽ ആദരിക്കുകയും മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഷമീം അലി, അബ്ദുൽ റഹ്‌മാൻ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. 40 വർഷം പ്രവാസം പൂർത്തീകരിച്ച കോയ മൂന്നിയൂരിനെ ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി ചടങ്ങിൽ ആദരിച്ചു.

പ്രവാസി പ്രശ്നങ്ങളെ കുറിച്ച് നടന്ന ചർച്ചയിൽ ഇല്യാസ് കല്ലിങ്ങൽ, ജംഷീർ മൂന്നിയൂർ, അബ്ദുൽ റഹ്മാൻ മൂന്നിയൂർ, ഡോ. ഫിറോസ്, ഗഫൂർ ഹാസ്മി, ജലാൽ തേഞ്ഞിപ്പലം, ശറഫുദ്ധീൻ ചേലേമ്പ്ര എന്നിവർ സംസാരിച്ചു. നോർക്ക അംഗത്വം, പ്രവാസി ക്ഷേമനിധി, നോർക്ക പ്രവാസി ആരോഗ്യ ഇൻഷുറൻസ് എന്നീ പദ്ധതികളെ ആസ്പദമാക്കി ജിദ്ദ സെൻട്രൽ കമ്മറ്റി നോർക്ക സെൽ കോഓഡിനേറ്റർ അബ്ദുൽ കരീം വിഷയമവതരിപ്പിച്ചു. അൻവർ ചെമ്പൻ സ്വാഗതവും മുഹമ്മദ് കുമ്മാളി നന്ദി പറഞ്ഞു.

Tags:    
News Summary - KMCC organized the Jeddah Vallikunnu Mandal Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.