പി. നജീബ്, അലി പാങ്ങാട്ട്്, അഹമ്മദ് കുട്ടി കോട്ടക്കൽ, സാബിർ വളാഞ്ചേരി
ജിദ്ദ: കാർ ഹരാജ് ഏരിയ കെ.എം.സി.സി സമ്മേളനം കെ.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി അംഗവും തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറുമായ മജീദ് പുകയൂർ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് നിരീക്ഷകരായ കണ്ണൂർ ജില്ല കെ.എം.സി.സി സെക്രട്ടറി സക്കരിയ, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് പി. വഹാബ് കൊയിലാണ്ടി, സാബിർ വളാഞ്ചേരി എന്നിവർ സംസാരിച്ചു.
സീനിയർ നേതാവ് അഷ്റഫ് ഫറോക്കിനെ വഹാബ് പൊന്നാട അണിയിച്ചാദരിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും സുരക്ഷ ഫോമുകൾ മജീദ് പുകയൂർ, ഹുസൈൻ കുട്ടി, റഫീഖ് എന്നിവർക്ക് കൈമാറി. അലി പാങ്ങാട്ട് സ്വാഗതവും അഹമ്മദ് കുട്ടി കോട്ടക്കൽ നന്ദിയും പറഞ്ഞു.
നൂറോളം അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പി. നജീബ് (ചെയർ), അലി പാങ്ങാട്ട് (പ്രസി), അഹമ്മദ് കുട്ടി കോട്ടക്കൽ (ജന. സെക്ര), സാബിർ വളാഞ്ചേരി (ട്രഷറർ), കെ.പി മുഹമ്മദലി, ടി. ശംസുദ്ദീൻ, യാസിർ അറഫാത്ത്, റഷീദ് (വൈസ് പ്രസി), എൻ. ഷാഫി, എം. ജുനൈസ് ഫൈസൽ, ഫിറോസ് (ജോ.സെക്ര), മുഹമ്മദ് നെല്ലിയിൽ, ഷംസുദ്ദീൻ കൊടുവള്ളി, ഹുസൈൻ കുട്ടി, ഷബീർ (ഉപ. സമിതി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.