കെ.എം.സി.സി സുരക്ഷാ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നജ്റാനിൽ
തുടക്കം കുറിച്ചപ്പോൾ
നജ്റാൻ : 2026 വർഷത്തേക്കുള്ള സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി തുടക്കം കുറിച്ചു. കെ.എം.സി.സി ഓഫീസിൽ നടന്ന പരിപാടിയിൽ ഉപദേശക സമിതി ചെയർമാൻ ജബ്ബാർ പനങ്ങാങ്ങര മുൻ സെക്രട്ടറി നിസാർ ഫൈസിക്ക് പദ്ധതിയുടെ ഫോറം നൽകി ഉദ്ഘാടനം നിർവഹിച്ചു.
സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലീം ഉപ്പള, മുഹമ്മദ് റസൽ, സുബ്ഹാൻ, മുഹമ്മദ് നിസാമുദ്ദീൻ, നിസാർ ഫൈസി, ഇർഷാദ്, ലത്തീഫ് വയനാട്, ജബ്ബാർ ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി നജ്റാൻ എക്സികുട്ടീവ് അംഗങ്ങളും വിവിധ ഏരിയാ കമ്മിറ്റി കോർഡിനേറ്റർമാരും പങ്കെടുത്ത ചടങ്ങിൽ ഏരിയാ കമ്മിറ്റികൾക്കുള്ള സുരക്ഷാ പദ്ധതിയുടെ ഫോറം വിതരണവും നടത്തി. ഷറഫുദ്ദീൻ ഖിറാഅത്ത് നടത്തി. സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതവും ഉസ്മാൻ കാളികാവ് നന്ദിയും പറഞ്ഞു.
നജ്റാനിലെ വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡിസംബർ 15 വരെ രണ്ട് മാസ കാലയളവിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിച്ച് കൂടുതൽ അംഗങ്ങൾക്ക് അംഗ്വത്വം നൽകിയുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് നേതാക്കൾ അറിയിച്ചു. നജ്റാൻ ഐനുൽ ഹുദ സുന്നി മദ്രസ ഖുർആൻ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് നജ്റാൻ കെ.എം.സി.സി സ്നേഹോപഹാരം നൽകി ചടങ്ങിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.