നജ്റാൻ: 95ാം സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . നജ്റാനിലെ കിങ് ഖാലിദ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന് നജ്റാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം ഉപ്പള, സെക്രട്ടറി സത്താർ തച്ചനാട്ടുകര, കൺവീനർ ഹാരിസ് കൊടുവള്ളി, ജബ്ബാർ പനങ്ങാങ്ങര, ഷറഫുദ്ദീൻ ഷിഫ എന്നിവർ നേതൃത്വം നൽകി. നജ്റാൻ കെ.എം.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള ഒട്ടനവധി പ്രവർത്തകർ പങ്കാളികളായി രക്തദാനം നടത്തി.
ഫൈസൽ മൊയ്തീൻ, ഷഫറു, ഗുഫൂർ, അക്ബർ താനൂർ അബ്ദുറസാക്ക് ഹംസ, നസീർ പാണ്ടിക്കാട്, മുസ്തഫ, സാദിഖ്, മനാഫ് ഹസ്സൻ എന്നിവർ സംബന്ധിച്ചു. കിംഗ് ഖാലിദ് ഹോസ്പ്പിറ്റലിലെ ബ്ലഡ് ബാങ്ക് സ്റ്റാഫുകളും ക്യാമ്പിന് സഹകരിച്ചു. രക്തദാന ക്യാമ്പിന് ആശംസകൾ അർപ്പിച്ചുകൊണ്ട് നജ്റാനിലെ വിവിധ പ്രവാസി സംഘടനകളായ പ്രതിഭ സംസ്കാരിക വേദി, ഒ.ഐ.സി.സി, എസ്.ഐ.സി, ഐ.സി.എഫ്, തമിഴ് മന്ത്രം, നജ്റാൻ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികളും കിങ് ഖാലിദ് ഹോസ്പിറ്റലിൽ ഡയറക്ടറും ക്യാമ്പിന് ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.