Posted On
date_range Updated On
date_range കെ.എം.സി.സി ഫുട്ബാൾ സൗഹൃദ മത്സരം
ദവാദ്മി: കേരള പ്രളയദുരിതാശ്വാസ നിധി സ്വരൂപിക്കാൻ വേണ്ടി കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റി ബലി പെരുന്നാൾ ദിനത്തിൽ ഫുട്ബാൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ അറഫ ഫുട്ബാൾ ക്ലബ് ജേതാക്കളായി. എഫ്.സി മജ്മഅ രണ്ടംസ്ഥാനക്കാരായി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹമീദ് റീമ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
കോഒാഡിനേറ്റർ ഷാക്കിർ കണ്ണൂർ, ഫൈസൽ, നാസർ താഴേക്കോട്, ബോബൻ, സൈനുദ്ദീൻ, ഇല്യാസ്, ഷാനവാസ്, ഫഹദ്, റസാഖ്, ഹുസൈൻ, ബക്കർ, അശ്റഫ് അമിക്കാൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ട്രോഫിയും സമ്മാനതുകയും പ്രസിഡൻറ് ഹമീദ് റീമ, ട്രഷറർ സിദ്ദീഖ് കൊടിഞ്ഞി എന്നിവർ വിതരണം ചെയ്തു.
ഇഖ്ബാൽ കൊടിഞ്ഞി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.