ജിദ്ദ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സംഘടനയെ സജ്ജമാക്കാം; തെരഞ്ഞെടുപ്പിനൊരുങ്ങാം' എന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പൊന്മള പഞ്ചായത്ത് കമ്മിറ്റി കണ്വെന്ഷന് സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ പൊന്മള പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ പൂവല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മജീദ് കള്ളിയില്‍ നിരീക്ഷകനായിരുന്ന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് നൗഫല്‍ ഉള്ളാടന്‍ പ്രമേയ വിശദീകരണം നടത്തി. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മജീദ് കോട്ടീരി സംസാരിച്ചു.
കെ.എം.സി.സി ജിദ്ദ കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് ഷാജഹാന് പൊന്മള, ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു, ജില്ല വനിത വിങ് ട്രഷറര്‍ ശഫീദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയിൽ ചോദ്യോത്തര വേദിയും തുറന്ന ചർച്ചയും നടന്നു. ചർച്ചയിൽ നജ്മുദ്ദീൻ, ഷരീഫ്, അശ്റഫ്, അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ട്രഷറര്‍ ഹനീഫ വടക്കന്‍ സ്വാഗതവും സെക്രട്ടറി ഹൈദര്‍ നന്ദിയും പറഞ്ഞു. എം.പി അബാന്‍ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.