നാണി മുസ്ലിയാർ, മുഹമ്മദലി ഉള്ളളം, റഫീഖ് കരുളായി, ജനീഫ് വാഫി ചുങ്കത്തറ
ജിദ്ദ: കെ.എം.സി.സി ജിദ്ദ ശാറാ ഖുറൈശ് ഏരിയ സമ്മേളനവും പുതിയ കമ്മിറ്റി രൂപവത്കരണവും നടന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നാണി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ തങ്ങൾ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ്, ഏരിയ മുൻ ജനറൽ സെക്രട്ടറി സി.എച്ച്. മുസ്തഫ എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് പി.സി.എ. റഹ്മാന്റെ (ഇണ്ണി) നേതൃത്വത്തിൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നിരീക്ഷകനായിരുന്നു. മുഹമ്മദലി ഉള്ളളം സ്വാഗതവും ജനീഫ് വാഫി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: നാണി മുസ്ലിയാർ (ചെയർ.), അബ്ദുല്ല കുഞ്ഞാലൻ, മുഹമ്മദലി, അഷ്റഫ് മോങ്ങം (ഉപദേശക സമിതി), മുഹമ്മദലി ഉള്ളളം (പ്രസി.), അഷ്റഫ് ചുങ്കത്തറ, സലീം അരിമ്പ്ര, ബഷീർ ലത്തീഫി, സലീം കാടപ്പടി (വൈസ് പ്രസി.), റഫീഖ് കരുളായി (ജന. സെക്ര.), ശിഹാബ് ഉള്ളളം, അമീൻ നിലമ്പൂർ, ശരീഫ് കൊടുവള്ളി, ആസിഫ് കോഴിക്കോട് (സെക്ര.), ജനീഫ് വാഫി ചുങ്കത്തറ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.