കെ.എം.സി.സി പ്രവർത്തകർക്ക് നടപ്പാക്കിയ ‘സ്നേഹസമ്മാനം’ പദ്ധതിയുടെ നിലമ്പൂർ നിയോജക മണ്ഡലംതല വിതരണോദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചപ്പോൾ
ജിദ്ദ: നാട്ടിൽ കോവിഡ് മൂലം കുടുങ്ങിയ കെ.എം.സി.സി പ്രവർത്തകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആവിഷ്കരിച്ചു നടപ്പാക്കിയ 'സ്നേഹസമ്മാനം' പദ്ധതിയുടെ നിലമ്പൂർ നിയോജക മണ്ഡലംതല വിതരണോദ്ഘാടനം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എടക്കര ബസ്സ്റ്റാൻഡ് പരിസരത്തുനടന്ന ചടങ്ങിൽ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ് ഹഖ് കൊല്ലേരി ഏറ്റുവാങ്ങി. മുൻ ജിദ്ദ കെ.എം.സി.സി നേതാവും നിലമ്പൂർ സി.എച്ച് സെൻറർ സെക്രട്ടറിയുമായ റഷീദ് വരിക്കോടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ അധ്യക്ഷൻ ടി.പി. അഷ്റഫലി, എടക്കര പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ നാസർ കാങ്കട, സത്താർ മാഞ്ചേരി, ജിദ്ദ കെ.എം.സി.സി നേതാക്കളായ ടി.കെ. ജനീഷ്, റാഫി പുലിക്കോടൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.