കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘പ്രീമിയർ സോക്കർ 2023’ സംഘാടകർ വാർത്താസമ്മേളനത്തിൽ

കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘പ്രീമിയർ സോക്കർ 2023’ ഇന്ന്

അബഹ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കുന്ന ‘പ്രീമിയർ സോക്കർ 2023’ ഫുട്ബാൾ ടൂർണമെൻറിനുള്ള ഒരുക്കം പൂർത്തിയായി. ‘കാരുണ്യത്തിലേക്ക് ഒരു കിക്കോഫ്’ എന്ന ബാനറിൽ 2008 ൽ ആരംഭം കുറിച്ച കെ.എം.സി.സി സോക്കറി​െൻറ പതിനഞ്ചാമത് പതിപ്പാണ് ബലി പെരുന്നാൾ ദിനത്തിൽ ഖമീസ് മുശൈത് നാദി അൽ ദമക് സ്​റ്റേഡിയത്തിൽ നടക്കുന്നതെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹികവും മാനവികവുമായ സദ് പ്രവർത്തനങ്ങൾക്കുള്ള നിലമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ടൂർണമെൻറ്​ സംഘടിപ്പിക്കുന്നത്​.

തെക്കൻ സൗദിയിലെ വിവിധ ടൂർണമെൻറുകളിൽ വിജയ കിരീടം നേടിയ നാല് ചാമ്പ്യൻ ക്ലബ്ബുകൾ മന്തി അൽ ജസീറ ട്രോഫിക്ക് വേണ്ടിയുള്ള നയൻസ് ഫുട്ബാൾ ടൂർണമെൻറിൽ മാറ്റുരക്കും. ഡിഫൻഡിങ്​ ചാമ്പ്യന്മാരായ മൈ കെയർ ഫാൽക്കൺ കഴിഞ്ഞ സീസണിലെ ഫൈനലിസ്​റ്റുകളായ കാസ്ക് ക്ലബ്ബുമായി ആദ്യ സെമിയിൽ ഏറ്റുമുട്ടും. ദർബ് എഫ്​.സി ടൈറ്റിൽ ജേതാക്കളയായ മെട്രോ സ്പോർട്സ് രണ്ടാം സെമിയിൽ ഫിഫ ഖമീസ് ടൂർണമെൻറ്​ വിജയികളായ ലയൺസ് ക്ലബ്ബിനെ നേരിടും.

വിജയികൾക്കുള്ള മന്തി അൽ ജസീറ ട്രോഫി നേടുന്ന ടീമിന് റോയൽ ട്രാവൽസ് സ്പോൺസർ ചെയ്യുന്ന 17,777 റിയാൽ പ്രൈസ്മണിയായി നൽകും. ഷിഫ അൽ ഖമീസ് മെഡിക്കൽ കോംപ്ലക്സ് ആണ് റണ്ണേഴ്സ് ട്രോഫി സ്പോൺസർ ചെയ്യുന്നത്. റണ്ണേഴ്സിന് റോയ സ്വീറ്റ്സ് നൽകുന്ന 8,888 റിയാൽ ലഭിക്കും. ഉദ്ഘാടന സമ്മേളനം, അവാർഡ് സെറിമണി, സാംസ്കാരിക വിരുന്ന്, ഷൂട്ടൗട്ട്​ മത്സരം, കലാപരിപാടികൾ, കൂപൺ നറുക്കെടുപ്പ് തുടങ്ങിയവയും ദമക് സ്​റ്റേഡിയത്തിൽ അരങ്ങേറും.

വൈകീട്ട്​ അഞ്ചിന്​ പരിപാടികൾക്ക് തുടക്കം കുറിക്കും. ഖമീസിലെ ഉദ്യോഗസ്ഥ മേധാവികൾ, സാമൂഹിക സാംസ്കാരിക നേതാക്കൾ ഉൾപ്പടെ വിശിഷ്​ടാതിഥികൾ പങ്കെടുക്കും. സോക്കർ സംഘാടക സമിതി ചെയർമാൻ ബഷീർ മൂന്നിയൂർ, കൺവീനർ മൊയ്തീൻ കട്ടുപ്പാറ, ട്രഷറർ സലീം പന്താരങ്ങാടി, ജോയിൻറ്​ കൺവീനർ സിറാജ് വയനാട്, ഉസ്മാൻ കിളിയമണ്ണിൽ, ഷാഫി തിരൂർ, വളൻറിയർ ക്യാപ്റ്റൻ ശരീഫ് മോങ്ങം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.