കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ര​വം പ​രി​പാ​ടി കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘വി​ജ​യാ​ര​വം’ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കു​മു​ണ്ടാ​യ വി​ജ​യ​ത്തി​െൻറ ആ​ഹ്ലാ​ദ​മ​റി​യി​ച്ച് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘വി​ജ​യാ​ര​വം’ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി. ജി​ദ്ദ ഹ​രാ​സാ​ത്തി​ലെ ഹ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കു​ചേ​ർ​ന്ന​ത്.

നാ​ട്ടി​ലെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യ വേ​ദി​യി​ൽ പ​ച്ച മു​ണ്ട​ണി​ഞ്ഞ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള പ്ര​തീ​കാ​ത്മ​ക പ്ര​ക​ട​ന​വും പ​ന്തം മി​ന്ന​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. കൂ​ടാ​തെ നാ​ട്ടി​ൽ ത​രം​ഗ​മാ​യ രാ​ഷ്ട്രീ​യ-​ആ​ക്ഷേ​പ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഗാ​ന​മേ​ള​യും പാ​യ​സ വി​ത​ര​ണ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യം​കോ​ട്, ചെ​യ​ർ​മാ​ൻ ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, വ​നി​താ വി​ങ് അ​ധ്യ​ക്ഷ മും​താ​സ് ടീ​ച്ച​ർ, ഒ.​ഐ.​സി.​സി റീ​ജ്യ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ഹ​കീം പാ​റ​ക്ക​ൽ, ഒ.​ഐ.​സി.​സി നേ​താ​വ് ആ​സാ​ദ് പേ​രൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഇ​സ്‌​ഹാ​ഖ് പൂ​ണ്ടോ​ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ നാ​ഷ​ന​ൽ-​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ല​ത്തീ​ഫ് മു​സ്ലി​യാ​ര​ങ്ങാ​ടി, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, സാ​ബി​ൽ മ​മ്പാ​ട്, സി​റാ​ജ് ക​ണ്ണ​വം, സ​കീ​ർ നാ​ല​ക​ത്ത്, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, എ.​കെ ബാ​വ, ഹ​സ്സ​ൻ ബ​ത്തേ​രി എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - K.M.C.C. Central Committee organized ‘Vijayaravam’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.